AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വ്യാജ നെയ്യ് തട്ടിപ്പിലെ പങ്കാളി കുറഞ്ഞ തുക ക്വാട്ട് ചെയ്തു; ശബരിമല നെയ് ടെൻഡറുകൾ റദ്ദാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ നിർദ്ദേശപ്രകാരം തമിഴ്നാട്ടിലെ വ്യാപാരിയുടേത് ഉൾപ്പെടെ മൂന്ന് ടെൻഡറുകളും റദ്ദാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം മിൽമയുടെ പത്തനംതിട്ട യൂണിറ്റിൽനിന്നും നെയ്യ് എത്തിക്കാൻ കരാറെടുത്ത് വ്യക്തിയാണ് തമിഴ്നാട്ടിലെ വ്യാപാരിക്ക് നെയ്യ് മറിച്ച് വിറ്റത്. വിജിലൻസ് അന്വേഷണവും അറസ്റ്റും പുരോഗമിക്കുന്നതിനിടയിലാണ് തട്ടിപ്പിൽ പങ്കാളികളായ സംഘം...........

വ്യാജ നെയ്യ് തട്ടിപ്പിലെ പങ്കാളി കുറഞ്ഞ തുക ക്വാട്ട് ചെയ്തു; ശബരിമല നെയ് ടെൻഡറുകൾ റദ്ദാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Sabarimala Ghee Scam Image Credit source: getty images, PTI photos
Ashli C
Ashli C | Published: 31 Oct 2026 | 03:41 PM

തിരുവനന്തപുരം: ശബരിമലയിലെ നെയ് ടെൻഡറിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചു. കഴിഞ്ഞവർഷത്തെ മിൽമ വ്യാജ നെയ്യ് കേസില്‍ പങ്കാളിയായ തമിഴ്നാട്ടിലെ വ്യാപാരിയാണ് ഇത്തവണത്തെ ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. കഴിഞ്ഞതവണ മിൽമ നെയ്യ് മറച്ചുവിറ്റ ട്രാൻസ്പോർട്ട് കരാറുകാരനുമായി ബന്ധമുള്ളയാളാണ് ഈ വ്യാപാരി എന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഈ പശ്ചാത്തലത്തിൽ ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ നിർദ്ദേശപ്രകാരം തമിഴ്നാട്ടിലെ വ്യാപാരിയുടേത് ഉൾപ്പെടെ മൂന്ന് ടെൻഡറുകളും റദ്ദാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം മിൽമയുടെ പത്തനംതിട്ട യൂണിറ്റിൽനിന്നും നെയ്യ് എത്തിക്കാൻ കരാറെടുത്ത് വ്യക്തിയാണ് തമിഴ്നാട്ടിലെ വ്യാപാരിക്ക് നെയ്യ് മറിച്ച് വിറ്റത്. വിജിലൻസ് അന്വേഷണവും അറസ്റ്റും പുരോഗമിക്കുന്നതിനിടയിലാണ് തട്ടിപ്പിൽ പങ്കാളികളായ സംഘം പുതിയ ടെൻഡറുകൾക്കായി വീണ്ടും എത്തിയത്.

ALSO READ:പിഎസ്‍സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എംആർ ബൈജുവിനേയും അംഗങ്ങളേയും പ്രതികളാക്കി കേസ്

അതേസമയം ഇത്തവണ മിൽമ ടെൻഡറിൽ പങ്കെടുത്തിരുന്നില്ല എന്നും എന്നാൽ വന്ന ടെൻഡറിൽ ക്രമക്കേടുകൾ ഉള്ളതായി മനസ്സിലാക്കി എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. 1,60000 ലിറ്റർ നെയ്യനാണ് ആദ്യം ടെൻഡർ വിളിച്ചിരുന്നത് എങ്കിലും ഇത്രയും നീയ്യ് ശബരിമലയിലേക്ക് ആവശ്യമില്ലെന്നാണ് ബോർഡ് വിലയിരുത്തുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ അമ്പതിനായിരം ലിറ്റർ മാത്രം കണക്കാക്കി പുതിയ ടെൻഡർ വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറുകിട വിതരണക്കാർക്ക് ഉൾപ്പെടെ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ അടുത്തയാഴ്ചയോടെ പുതിയ നടപടികൾ പൂർത്തിയാക്കുന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്.

ENGLISH SUMMARY

The Travancore Devaswom Board has taken action following the discovery of irregularities in the tender for the supply of ghee at Sabarimala. The lowest bid for the current tender was submitted by a trader from Tamil Nadu who was implicated in last year’s case involving the sale of spurious ghee under the ‘Milma’ brand. Investigations have revealed that this trader is linked to the transport contractor who, on the previous occasion, had diverted and sold off the Milma ghee.

Follow Us