ബാർ ലൈസൻസ് വിവാദം, തീരുമാനം നിയമാനുസൃതമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി
പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടയാണ് മന്ത്രി അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയത്തെ ഒരു ബിയർ പാർലറിനും വിദേശ മദ്യം വിൽക്കുന്നതിനുള്ള ബാർ ലൈസൻസ് നൽകിയത്. താൻ അറിയാതെയുള്ള നടപടിയിൽ മന്ത്രിക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. സ്റ്റാർ ഹോട്ടൽ ഉള്ള ബിയർ വൈൻ ലൈസൻസികൾക്ക് അവിടെ വിദേശമദ്യ വില്പന അനുമതി നൽകാമെന്നുള്ളതാണ് നിലവിലെ ചട്ടം.
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ നടപടി ശരിവെച്ചു കൊണ്ടുള്ള എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി വകുപ്പ് മന്ത്രി എം ലിജു. നിയമാനുസൃതമാണ് ബാർ ലൈസൻസ് നൽകിയത് എന്ന എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളിക്കൊണ്ട് രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരെ സർക്കാർ സസ്പെൻഡ് ചെയ്യുകയുണ്ടായി. മുൻ എൽഡിഎഫ് സർക്കാരിന്റെ ഉത്തരവുകളുടെ പിൻബലത്തിൽ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി ഉണ്ടാകും എന്നാണ് മന്ത്രി എം ലിജു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയതായി അനുവദിച്ച ബാർ ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നിയമോപദേശം സർക്കാർ തേടിയിട്ടുണ്ട്.
പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടയാണ് മന്ത്രി അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയത്തെ ഒരു ബിയർ പാർലറിനും വിദേശ മദ്യം വിൽക്കുന്നതിനുള്ള ബാർ ലൈസൻസ് നൽകിയത്. താൻ അറിയാതെയുള്ള നടപടിയിൽ മന്ത്രിക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. സ്റ്റാർ ഹോട്ടൽ ഉള്ള ബിയർ വൈൻ ലൈസൻസികൾക്ക് അവിടെ വിദേശമദ്യ വില്പന അനുമതി നൽകാമെന്നുള്ളതാണ് നിലവിലെ ചട്ടം. ബാർ പൂട്ടിയപ്പോൾ വിദേശ മദ്യ വില്പനയ്ക്കുള്ള ലൈസൻസ് നഷ്ടമായവർക്കാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്.
Also Read: ബെഡ്‌റൂമില്‍ ദമ്പതികളുടെ മൃതദേഹം; മകന്‍ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍; ചങ്ങനാശേരിയെ ഞെട്ടിച്ച് കൂട്ടമരണം
ഈ ചട്ടത്തിന്റെ ചുവട് പിടിച്ചാണ് സർക്കാരിന്റെ അനുമതിയില്ലാതെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ വിദേശ മദ്യ വില്പനക്കുള്ള ലൈസൻസ് ബാറുകൾക്ക് അനുവദിച്ചത്. ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മീഷണർ മാരായ പി കെ സതീഷ്, പി എൽ ഷിബു എന്നിവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ എക്സൈസ് വകുപ്പ് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർ നിലവിലെ ചട്ടം പാലിച്ചാണ് തീരുമാനമെടുത്തത് എന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളിയായിരുന്നു മന്ത്രിയുടെ ഈ നടപടി.
കമ്മീഷണറുടെ റിപ്പോർട്ട് ചോർന്നതിലും മന്ത്രിക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. നേരത്തെ ബേക്കറി വഴി വൈൻ വിൽക്കാനുള്ള എക്സൈസ് തീരുമാനവും മന്ത്രി അറിഞ്ഞിരുന്നില്ല. തുടർന്ന് ഈ തീരുമാനം മരവിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അബ്കാരി ചുമതലമുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കുകയും ഉണ്ടായി. പുതിയ ബാർ ലൈസൻസുകൾക്കായി നിരവധി അപേക്ഷകളാണ് സർക്കാരിന് മുന്നിൽ കെട്ടിക്കിടക്കുന്നത്. പുതിയ മദ്യ നയം വന്നതിനുശേഷം ലൈസൻസ് നൽകാമെന്നാണ് ഇക്കാര്യത്തിൽ സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിചിട്ടുള്ളത്.
English Summary
Kerala Excise Minister M. Liju has rejected the Excise Commissioner’s report, which had upheld the actions of officials regarding the granting of licenses to three bars in the state. Dismissing the Excise Commissioner’s stance that the bar licenses were issued in accordance with the law, the government has suspended two Panchayat Commissioners.