വാഴ 2 ഇറക്കുന്നത് ഹാഷിറിന് വേണ്ടി? പ്രതികരിച്ച് താരം | vaazha 2 movie is made for social media star hashir, actor breaks silence on rumours Malayalam news - Malayalam Tv9

Vaazha 2: വാഴ 2 ഇറക്കുന്നത് ഹാഷിറിന് വേണ്ടി? പ്രതികരിച്ച് താരം

Published: 

27 Mar 2026 | 10:58 AM

Social Media Star Hashir Reacts to Rumours Linking Him With Vaazha 2 Movie: വിപിന്‍ ദാസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളായ ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയവരെല്ലാം വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തില്‍ സുധീഷും വിജയ് ബാബുവുമെത്തും. തിയേറ്ററിലേക്ക് വന്‍ ജനാവലിയെ തന്നെ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

1 / 5
വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് വാഴ-ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ വാഴ 2 - ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തും. നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, അല്‍ അമീന്‍, നിഹാല്‍, നിബ്രാസ്സ്, ഷഹുബാസ്, സാബിര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. യുറേക്ക സ്റ്റോറീസിലൂടെ ശ്രദ്ധേയനായ ദേവരാജും വാഴ രണ്ടില്‍ എത്തുന്നുണ്ട്. (Image Credits: Hashir Instagram)

2 / 5
വിപിന്‍ ദാസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളായ ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയവരെല്ലാം വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തില്‍ സുധീഷും വിജയ് ബാബുവുമെത്തും. തിയേറ്ററിലേക്ക് വന്‍ ജനാവലിയെ തന്നെ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

3 / 5
വിപിന്‍ ദാസ് പ്രൊഡക്ഷന്‍സിന്റെയും ഇമാജിന്‍ സിനിമയുടെയും ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പിബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അഖില്‍ ലൈലാസുരന്‍ ഛായാഗ്രഹണവും അങ്കിത് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.

4 / 5
എന്നാല്‍ വാഴ 2 എന്ന സിനിമ ഇറക്കുന്നത് ഹാഷറിന് വേണ്ടിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്. ഇതിനോട് പ്രതികരിക്കുകയാണിപ്പോള്‍ താരം. എനിക്ക് വേണ്ടിയാണോ വാഴ 2 എന്ന സിനിമ എടുത്തതെന്ന് അറിയില്ല, എല്ലാവര്‍ക്കും കൂടി വേണ്ടിയാണെന്നാണ് തോന്നുന്നതെന്നായിരുന്നു ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ ഹാഷിറിന്റെ പ്രതികരണം.

5 / 5
സംവിധായകനും ക്യാമറമാനും എല്ലാവരും പുതിയതാണ്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ പടമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ മാത്രമാണോ ആരാധകരായി ഉള്ളതെന്ന ചോദ്യത്തോടും ഹാഷിര്‍ പ്രതികരിക്കുന്നുണ്ട്. എല്ലാ പ്രായക്കാരായ ആളുകളും ഫാന്‍സായി ഉണ്ടെന്നും പെണ്‍കുട്ടികള്‍ മാത്രമല്ല ഉള്ളതെന്നും ഹാഷിര്‍ പറഞ്ഞു.

Follow Us
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കണം, ഉള്ളിൽ പാമ്പ്
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ
പ്രാങ്കോ, അതോ മറ്റേതെങ്കിലും കാരണണമോ? പഞ്ചാബില്‍ റോഡരികില്‍ യുവാവ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂറോളം