Pachadi Recipe: കറികളൊന്നും ഇല്ലാത്തപ്പോൾ ഇത് പരീക്ഷിച്ചു നോക്കൂ! കിടിലൻ സവാള പച്ചടി തയ്യാറാക്കാം
Onion Pachadi Recipe Malayalam: ഉച്ചയ്ക്ക് ഊണുമേശ എങ്ങനെ നിറയ്ക്കുമെന്നോർത്ത് വിഷമിക്കുന്നവർക്ക് കൈയിലുള്ള സവാള വെച്ച് ഞൊടിയിടയിൽ തയ്യാറാക്കാവുന്ന കിടിലൻ രുചിയിലുള്ള ഒരു നാടൻ പച്ചടി റെസിപ്പിയാണ് ഇന്ന് പറയുന്നത്. കറികളൊന്നും ഇല്ലാത്തപ്പോൾ ഇത് പരീക്ഷിക്കാവുന്നതാണ്. ഉച്ചയൂണിനും ബിരിയാണിക്ക് സൈഡായും ഈ സവാള പച്ചടി നിങ്ങൾക്ക് കഴിക്കാം. . തൈരും സവാളയും ചേർന്നതിനാൽ ദഹനത്തിനും വളരെ ഉത്തമം.

വീട്ടിൽ ചോറിനൊപ്പം കൂട്ടാൻ കറികളൊന്നുമില്ലെന്ന് ടെൻഷൻ അടിക്കുന്നവരാണ് വീട്ടമ്മമാർ. ഉച്ചയ്ക്ക് ഊണുമേശ എങ്ങനെ നിറയ്ക്കുമെന്നോർത്ത് വിഷമിക്കുന്നവർക്ക് കൈയിലുള്ള സവാള വെച്ച് ഞൊടിയിടയിൽ തയ്യാറാക്കാവുന്ന കിടിലൻ രുചിയിലുള്ള ഒരു നാടൻ പച്ചടി റെസിപ്പിയാണ് ഇന്ന് പറയുന്നത്. ഊണിനും ബിരിയാണിക്കും സദ്യവട്ടങ്ങൾക്കും ഒരുപോലെ ഇണങ്ങുന്ന ഈ സവാള പച്ചടി വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. (Image Credit Source: Social Media)

ആവശ്യമായ ചേരുവകൾ: സവാള: 2 എണ്ണം കനംകുറച്ച് അരിഞ്ഞത്, പച്ചമുളക്: 2-3 എണ്ണം വട്ടത്തിൽ അരിഞ്ഞത്, തൈര്: 1 കപ്പ് പുളികൂടാത്ത കട്ടിതൈര്, തക്കാളി- ഒരെണ്ണം, ഇഞ്ചി- ചെറിയ കഷ്ണം, കായപ്പൊടി: ഒരു നുള്ള്, കടുക്: 1/2 ടീസ്പൂൺ, ചുവന്നുള്ളി: 2-3 എണ്ണം അരിഞ്ഞത് ആവശ്യമെങ്കിൽ, കറിവേപ്പില: ഒരു തണ്ട്, വെളിച്ചെണ്ണ: 1-2 ടേബിൾസ്പൂൺ, ഉപ്പ്: ആവശ്യത്തിന് എന്നിവയാണ് ഈ സവാള പച്ചടി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

തയ്യാറാക്കുന്ന വിധം: ആദ്യം സവാളയും പച്ചമുളകും നീളത്തിൽ കനംകുറച്ച് അരിഞ്ഞ് വയ്ക്കുക. ഒരു പാത്രത്തിലേക്ക് അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചിയും തക്കാളി അരിഞ്ഞതും അല്പം കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി വെക്കണം. സവാളയിലെ നീര് ഇറങ്ങി മൃദുവാകാൻ ഇത് സഹായിക്കും. ഇതിലേക്ക് നന്നായി ഉടച്ചെടുത്ത കട്ടിത്തൈര് ചേർത്ത് നന്നായി ഇളക്കുക.

ഇനി വേണ്ടത് താളിപ്പ് തയ്യാറാക്കുക എന്നതാണ്. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും വറ്റൽ മുളകും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ മൂപ്പിക്കുക. വറുത്തുവെച്ച ഈ കൂട്ടുകൾ പച്ചടിയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അങ്ങനെ വളരെ രുചികരവും എളുപ്പത്തിലുള്ളതുമായ സവാള പച്ചടി റെഡി. ചൂടുചോറിനൊപ്പം ഇത് വിളമ്പാൻ ഏറ്റവും അനുയോജ്യമാണ്.

കറികളൊന്നും ഇല്ലാത്തപ്പോൾ ഇത് പരീക്ഷിക്കാവുന്നതാണ്. ഉച്ചയൂണിനും ബിരിയാണിക്ക് സൈഡായും ഈ സവാള പച്ചടി നിങ്ങൾക്ക് കഴിക്കാം. പാചകം പടിച്ച് തുടങ്ങുന്നവർക്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കും വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഈ റെസിപ്പി വയറിനും വളരെ നല്ലതാണ്. തൈരും സവാളയും ചേർന്നതിനാൽ ദഹനത്തിനും വളരെ ഉത്തമം.