33 പന്തിൽ സെഞ്ചുറിയടിച്ച് ഇഷാൻ കിഷൻ; ടി20 ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിന് വൻ വെല്ലുവിളി | Vijay Hazare Trophy 2025 Ishan Kishan Scores Century In 33 Balls Against Karnataka Coninues Red Hot Form Malayalam news - Malayalam Tv9
VHT 2025 Ishan Kishan: കർണാടകയ്ക്കെതിരെ 33 പന്തിൽ സെഞ്ചുറി നേടി ഇഷാൻ കിഷൻ. താരം ഇതോടെ റെക്കോർഡ് നേട്ടത്തിലുമെത്തി.
1 / 5
ആഭ്യന്തര ക്രിക്കറ്റിൽ അപാര ഫോം തുടർന്ന് ഇഷാൻ കിഷൻ. വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എയിൽ കർണാടകയ്ക്കെതിരെ 33 പന്തിൽ സെഞ്ചുറിയടിച്ച കിഷൻ ലിസ്റ്റ് എയിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് നേടിയെടുത്തത്.
2 / 5
ആറാം നമ്പരിലാണ് കിഷൻ ബാറ്റ് ചെയ്യാനിറങ്ങിയത്. ഝാർഖണ്ഡ് ക്യാപ്റ്റൻ കൂടിയായ കിഷൻ 38ആം ഓവറിൽ ക്രീസിലെത്തി വിസ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവെക്കുകയായിരുന്നു. 14 സിക്സും ഏഴ് ബൗണ്ടറിയും അടിച്ചുകൂട്ടിയ താരം 125 റൺസ് നേടി 48ആം ഓവറിലാണ് പുറത്തായത്.
3 / 5
33 പന്തിൽ സെഞ്ചുറി തികച്ച കിഷൻ 39 പന്തിലാണ് 125 റൺസ് നേടിയത്. താരത്തിൻ്റെ തകർപ്പൻ ഇന്നിംഗ്സ് തുണയായപ്പോൾ ഝാർഖണ്ഡ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 412 റൺസെന്ന വമ്പൻ സ്കോറും പടുത്തുയർത്തി. വിരാട് സിംഗ് (88) ആണ് അടുത്ത ടോപ്പ് സ്കോറർ.
4 / 5
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനങ്ങളാണ് ഇഷാൻ കിഷൻ നടത്തിയത്. ഝാർഖണ്ഡിനെ നയിച്ച താരം 10 മത്സരങ്ങളിൽ നിന്ന് 517 റൺസുമായി റൺവേട്ടയിൽ ഒന്നാമതായിരുന്നു. 57 ശരാശരിയും 197 സ്ട്രൈക്ക് റേറ്റും താരം സൂക്ഷിച്ചു. താരം ഫൈനലിൽ സെഞ്ചുറി നേടി.
5 / 5
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡ് ജേതാക്കളായിരുന്നു. ഇതാദ്യമായാണ് ഝാർഖണ്ഡ് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടുന്നത്. അതിഗംഭീര ഫോമിലുള്ള കിഷൻ സഞ്ജുവിനെ മറികടന്ന് ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.