വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രം; സംവിധായകന് ഗിഫ്റ്റായി നൽകിയത് ബിഎംഡബ്ള്യു | Vijay Sethupathi Maharaja Movie Director Nithilan Saminathan Got a BMW Car as a Gift From Producers Malayalam news - Malayalam Tv9

Vijay Sethupathi: വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രം; സംവിധായകന് ഗിഫ്റ്റായി നൽകിയത് ബിഎംഡബ്ള്യു

Updated On: 

08 Oct 2024 22:05 PM

Nithilan Saminathan Got a BMW Car as a Gift From Producers: 'മഹാരാജ' എന്ന ചിത്രം നൂറ് ദിനം പിന്നിട്ടതിന്റെ സന്തോഷത്തിൽ, ചിത്രത്തിന്റെ സംവിധായകന് സർപ്രൈസ് ഗിഫ്റ്റ് നൽകി നിർമാതാക്കൾ.

1 / 5നടൻ വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത് ചിത്രമായിരുന്നു 'മഹാരാജ'. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രത്തിന്, റിലീസായ ആദ്യ നാളുകൾ മുതൽ തന്നെ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. (Image Credits: The Route Official Instagram)

നടൻ വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത് ചിത്രമായിരുന്നു 'മഹാരാജ'. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രത്തിന്, റിലീസായ ആദ്യ നാളുകൾ മുതൽ തന്നെ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. (Image Credits: The Route Official Instagram)

2 / 5

നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത 'മഹാരാജ', ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളുടെ കീഴിൽ സുധൻ സുന്ദരവും, ജഗദീഷും ചേർന്നാണ് നിർമിച്ചത്. ചിത്രത്തിൽ വില്ലനായി എത്തിയത് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആണ്. മലയാളത്തിലെ മമ്ത മോഹൻദാസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. (Image Credits: Nithilan Saminathan Instagram)

3 / 5

ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകൻ നിതിലൻ സ്വാമിനാഥന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകിയിരിക്കുകയാണ് നിർമാതാക്കളായ സുധൻ സുന്ദരവും, ജഗദീഷും. ബിഎംഡബ്ള്യു കാറാണ് നിർമാതാക്കൾ സംവിധായകന് സമ്മാനമായി നൽകിയത്. വിജയ് സേതുപതിയും, സുധൻ സുന്ദരവും, ജഗദീഷും ചേർന്ന് സംവിധായകന് കാറിന്റെ ചാവി കൊടുക്കുന്ന ചിത്രങ്ങളും അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. (Image Credits: The Route Official Instagram)

4 / 5

ചിത്രം നൂറ് ദിനം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് നിർമാതാക്കളുടെ സമ്മാനം. തീയറ്ററിൽ വിജയം കൊയ്ത ചിത്രം പിന്നീട് ഒടിടിയിലും എത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രത്തിന് ഉത്തരേന്ത്യയിൽ നിന്നടക്കം നല്ല അഭിപ്രായമാണ് ലഭിച്ചത്. (Image Credits: Nithilan Saminathan Instagram)

5 / 5

നിതിലൻ സ്വാമിനാഥന്റെ രണ്ടാമത്തെ ചിത്രമാണ് 'മഹാരാജ'. 2017-ൽ പുറത്തിറങ്ങിയ 'കുരങ് ബൊമ്മയ്' എന്ന ചിത്രമാണ് നിതിലന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. (Image Credits: The Route Official Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി