Viral Kitchen Tips: മുറിച്ച സവാള അഴുകി പോകാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ; സിമ്പിളാണ് ചെയ്യേണ്ടത് ഇത്രമാത്രം
Cut Onion Storage Tips: സവാള ഒരു തവണ മുറിച്ചാൽ പിന്നെ വേഗം ഉപയോഗിച്ചില്ലെങ്കിൽ, അഴുകി പോകാനും ദുർഗന്ധം വമിക്കാനും തുടങ്ങും. തെറ്റായ രീതിയിൽ സൂക്ഷിച്ചാൽ, പിന്നീട് ഇവ ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ മുറിച്ചതോ അരിഞ്ഞതോ ആയ സവാള എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നോക്കാം.

അടുക്കളയിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി അല്ലെങ്കിൽ സവാള. മിക്ക കറികൾക്കും ഇവ ആവശ്യമാണ്. എന്നാൽ സവാള ഒരു തവണ മുറിച്ചാൽ പിന്നെ വേഗം ഉപയോഗിച്ചില്ലെങ്കിൽ, അഴുകി പോകാനും ദുർഗന്ധം വമിക്കാനും തുടങ്ങും. തെറ്റായ രീതിയിൽ സൂക്ഷിച്ചാൽ, പിന്നീട് ഇവ ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ മുറിച്ചതോ അരിഞ്ഞതോ ആയ സവാള എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നോക്കാം. (Image Credits: Getty Images)

സവാള എപ്പോഴും തുറന്ന പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. തണുത്തതും വരണ്ടതും നന്നായി വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. കൂടാതെ ഇടയ്ക്ക് വെയിലത്ത് വച്ച് ചൂടാക്കി വച്ചിരിക്കുന്ന പാത്രം വൃത്തിയാക്കി വീണ്ടും സൂക്ഷിക്കുക. ഒരിക്കലും സവാള ഫ്രിഡ്ജിൽ വയ്ക്കരുത്. ഇങ്ങനെ ചെയ്താൽ സവാള അഴുകി പോകില്ല. വളരെ കാലം ഉപയോഗിക്കാനും സാധിക്കും.

ഇനി മുറിച്ച സവാളയാണെങ്കിൽ, അത് റഫ്രിജറേറ്ററിൽ വയ്ക്കുന്നതിന് മുമ്പ് ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് മുറിച്ച വശം മുറുകെ പൊതിയുക. ശേഷം ഒരു വായു കടക്കാത്ത പാത്രത്തിലാക്കി നന്നായി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ഉള്ളിയുടെ മണം ഫ്രിഡ്ജിനുള്ളിൽ പടരുന്നത് ഒഴിവാക്കുകയും ഉള്ളി വാടി പോകുന്നത് തടയുകയും ചെയ്യുന്നു.

ഉള്ളി അരിഞ്ഞു വച്ചതാണെങ്കിൽ, ഒരു എയർടൈറ്റ് കണ്ടെയ്നറിൽ പേപ്പർ ടവൽ നിരത്തുക. ശേഷം അരിഞ്ഞ ഉള്ളി അതിലേക്ക് വച്ച് മറ്റൊരു പേപ്പർ ടവൽ ഉപയോഗിച്ച് അതിൻ്റെ മുകളിൽ മൂടുക. അധിക ഈർപ്പം പിടിച്ചെടുക്കാൻ പേപ്പർ ടവലിന് സാധിക്കും. ഇത് ഉള്ളി ഫ്രഷ് ആയി നിലനിർത്താൻ സഹായിക്കുകയും ദുർഗന്ധം തടയുകയും ചെയ്യുന്നു.

എത്ര തവണ കഴുകിയാലും പ്ലാസ്റ്റിക് പാത്രങ്ങൾ ഉള്ളിയുടെ ഗന്ധം മാറില്ല. മറുവശത്ത്, ഗ്ലാസ് പാത്രങ്ങളാണെങ്കിൽ ദുർഗന്ധം പിടിച്ചുനിർത്തുന്നില്ല. മാത്രമല്ല ഉള്ളി കൂടുതൽ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യും. നിങ്ങൾ അരിഞ്ഞ ഉള്ളി സൂക്ഷിക്കുകയാണെങ്കിൽ, ചെറിയ ഗ്ലാസ് ബോക്സുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

ദുർഗന്ധം കുറയ്ക്കുന്നതിനും ഉള്ളി ഫ്രഷ് ആയി നിലനിർത്തുന്നതിനും നിങ്ങൾക്ക് ഒരു ചെറിയ കഷണം നാരങ്ങയുടെ തൊലി സൂക്ഷിക്കുന്ന പാത്രത്തിൽ ഇട്ടു വയ്ക്കാം. മുറിച്ച ഉള്ളി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉപയോഗിക്കാൻ ശ്രമിക്കണം. ഉള്ളിക്ക് പുളിച്ച മണമോ വഴുവഴുപ്പുള്ളതായി തോന്നുകയോ ചെയ്താൽ അത് ഒഴിവാക്കുക.