AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തി ‘റോ-കോ’; ഒരു റണ്‍സ് അകലെ കോഹ്ലിക്ക് ചരിത്ര നേട്ടം

Virat Kohli milestone: ഒരു റണ്‍സ് അകലെ വന്‍ നേട്ടമാണ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. 15 വര്‍ഷത്തിനു ശേഷമാണ് വിരാട് കോഹ്ലി വിജയ് ഹസാരെ ട്രോഫി കളിക്കുന്നത്

Jayadevan AM
Jayadevan AM | Published: 24 Dec 2025 | 10:55 AM
ഒരിടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തി. ഒരു റണ്‍സ് അകലെ വന്‍ നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. 15 വര്‍ഷത്തിനു ശേഷമാണ് താരം വിജയ് ഹസാരെ ട്രോഫി കളിക്കുന്നത് (Image Credits: PTI)

1 / 5
ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് രോഹിതും വിരാടും വിജയ് ഹസാരെ ട്രോഫി കളിക്കുന്നത്. ഇരുവരും കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഇരുവരും ഗംഭീരമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ  (Image Credits: PTI)

2 / 5
2010-ലാണ് കോഹ്‌ലി അവസാനമായി വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചത്. ഡല്‍ഹി താരമായ കോഹ്ലി 17 മത്സരങ്ങളിൽ 16 ഇന്നിംഗ്സുകളിൽ നിന്നായി 60.66 ശരാശരിയിൽ 910 റൺസ് നേടിയിട്ടുണ്ട്. നാല് അർദ്ധ സെഞ്ച്വറികളും നാല് സെഞ്ച്വറികളും ഉള്‍പ്പെടുന്നു  (Image Credits: PTI)

3 / 5
മറ്റൊരു നാഴികക്കല്ലിന്റെ വക്കിലാണ് താരം. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ കോഹ്ലിക്ക്‌ ഒരു റൺസ് മാത്രം മതി. ഇതുവരെ, 342 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 57.34 ശരാശരിയിൽ 15,999 റൺസ് കോഹ്ലി നേടിയിട്ടുണ്ട്  (Image Credits: PTI)

4 / 5
57 സെഞ്ച്വറികളും 84 അർദ്ധ സെഞ്ച്വറികളും താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ സ്വന്തമാക്കി. ദേശീയ ടീമിനായി മിന്നും ഫോമിലായിരുന്നു താരം. ജനുവരി 11 ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് താരം ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുക  (Image Credits: PTI)

5 / 5