Positive vibe : ശരീരത്തിന്റെ താളം തെറ്റാതിരിക്കാൻ സൂര്യനുദിക്കുന്നതോ അസ്തമിക്കുന്നതോ ഉറപ്പായും കാണൂ..
Positive effects of Morning and Evening light: പ്രകൃതിയുടെ സൗന്ദര്യത്തില്‍ മുഴുകുന്നത് തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത് മനസ്സിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

സൂര്യപ്രകാശം നമ്മുടെ ശരീരത്തിലെ ആന്തരിക ഘടികാരമായ 'സര്‍ക്കാഡിയന്‍ റിഥം' കൃത്യമാക്കാന്‍ സഹായിക്കുന്നു. ഇത് ഉറക്കം, ഉണര്‍ച്ച തുടങ്ങിയ ജൈവിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.

രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഉറക്ക ഹോര്‍മോണായ മെലറ്റോണിന്റെ ഉത്പാദനം കുറയ്ക്കുകയും ശരീരം ഉണരാന്‍ സഹായിക്കുകയും ചെയ്യുന്നു. വൈകുന്നേരം മങ്ങിയ പ്രകാശം മെലറ്റോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് നല്ല ഉറക്കത്തിന് കളമൊരുക്കുന്നു.

സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് മനസ്സിന് ശാന്തത നല്‍കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ഇത് സന്തോഷം നല്‍കുന്ന ഡോപാമിന്‍ പോലുള്ള ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

സൂര്യപ്രകാശത്തില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

പ്രകൃതിയുടെ സൗന്ദര്യത്തില്‍ മുഴുകുന്നത് തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത് മനസ്സിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.