Welfare Pension: ക്ഷേമ പെന്‍ഷന്‍ വിതരണം രണ്ട് ദിവസത്തിനകം; കുടിശികയും ചേര്‍ത്ത് ലഭിക്കും
Kerala Welfare Pension Date: പെന്‍ഷനൊപ്പം ഗഡു കുടിശിക കൂടി വിതരണം ചെയ്‌തേക്കും. ക്ഷേമ പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച കമ്പനിക്ക് 23,000 കോടി രൂപയോളമാണ് സര്‍ക്കാര്‍ നല്‍കാനുള്ളതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേമ പെന്‍ഷന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് വിവരം. ഓഗസ്റ്റ് 19ന് സര്‍ക്കാര്‍ 2000 കോടി രൂപ കടമെടുക്കും. അതിന് പിന്നാലെ 20 മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ആരംഭിക്കുമെന്നാണ് വിവരം. റിസര്‍വ് ബാങ്കിന്റെ ഇ കുബേര്‍ പ്ലാറ്റ്‌ഫോം വഴി ജൂലൈ 1 ന് കടമെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. (Image Credits: Getty Images)

ഈ പെന്‍ഷനൊപ്പം ഗഡു കുടിശിക കൂടി വിതരണം ചെയ്‌തേക്കും. ക്ഷേമ പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച കമ്പനിക്ക് 23,000 കോടി രൂപയോളമാണ് സര്‍ക്കാര്‍ നല്‍കാനുള്ളതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വീട്ടില്‍ പെന്‍ഷന്‍ എത്തിച്ച് നല്‍കുന്നയാളുകള്‍ക്ക് 6 മാസത്തെ പണം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

62 ലക്ഷത്തോളം ആളുകളാണ് കേരളത്തില്‍ 1,600 രൂപ പെന്‍ഷന്‍ വാങ്ങിക്കുന്നത്. 26 ലക്ഷത്തിലേറെ ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് വീട്ടിലെത്തിക്കും.

8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. ഓണത്തിന് മുമ്പ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ പണമെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.