ഭക്ഷണ പാക്കറ്റുകളിലെ നിറങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ആരോ​ഗ്യവുമായി ബന്ധമുണ്ടോ | What are red, green, blue, yellow and black colour dots on food packets means, is they related to health Malayalam news - Malayalam Tv9

Colour Dots On Food Packets: ഭക്ഷണ പാക്കറ്റുകളിലെ നിറങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ആരോ​ഗ്യവുമായി ബന്ധമുണ്ടോ

Published: 

29 Jul 2025 10:55 AM

Colour Dots On Food Packets Meaning: എല്ലാ ഭക്ഷണ പാക്കറ്റിലും ചില ചിഹ്നങ്ങളും കളർ കോഡുകളും ഉണ്ട്. ചുവപ്പും പച്ചയും ചിഹ്നങ്ങളാണ് ഏറ്റവും സാധാരണമായി കാണുന്നത്. നോൺ-വെജിറ്റേറിയൻ, വെജിറ്റേറിയൻ ഭക്ഷണം, കൂടാതെ ചില പ്രത്യേക കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റ് നിരവധി നിറങ്ങളും കാണാറുണ്ട്.

1 / 7നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണപാക്കറ്റുകളിൽ രണ്ട് നിറങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മളിൽ മിക്കവർക്കും അതിൻ്റെ അർത്ഥം അറിയണമെന്നില്ല. അതുകൊണ്ട് തന്നെ ഈ നിറങ്ങൾ ശ്രദ്ധിക്കാതെയാണ് ഭക്ഷണങ്ങൾ വാങ്ങുന്നതും. ഇവ ആരോ​ഗ്യവുമായി ബന്ധപ്പെട്ടതാണോ ഓരോ നിറങ്ങളും എന്തെല്ലാം സൂചകങ്ങളാണ് നൽക്കുന്നത് തുടങ്ങിയ വിശദമായ വിവരങ്ങൾ വായിച്ചറിയാം. (Image Credits: Getty Images)

നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണപാക്കറ്റുകളിൽ രണ്ട് നിറങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മളിൽ മിക്കവർക്കും അതിൻ്റെ അർത്ഥം അറിയണമെന്നില്ല. അതുകൊണ്ട് തന്നെ ഈ നിറങ്ങൾ ശ്രദ്ധിക്കാതെയാണ് ഭക്ഷണങ്ങൾ വാങ്ങുന്നതും. ഇവ ആരോ​ഗ്യവുമായി ബന്ധപ്പെട്ടതാണോ ഓരോ നിറങ്ങളും എന്തെല്ലാം സൂചകങ്ങളാണ് നൽക്കുന്നത് തുടങ്ങിയ വിശദമായ വിവരങ്ങൾ വായിച്ചറിയാം. (Image Credits: Getty Images)

2 / 7

എല്ലാ ഭക്ഷണ പാക്കറ്റിലും ചില ചിഹ്നങ്ങളും കളർ കോഡുകളും ഉണ്ട്. ചുവപ്പും പച്ചയും ചിഹ്നങ്ങളാണ് ഏറ്റവും സാധാരണമായി കാണുന്നത്. നോൺ-വെജിറ്റേറിയൻ, വെജിറ്റേറിയൻ ഭക്ഷണം, കൂടാതെ ചില പ്രത്യേക കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റ് നിരവധി നിറങ്ങളും കാണാറുണ്ട്. അതുകൊണ്ട് തന്നെ അവ ഓരോന്നിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കുകയും വേണം. അതുവഴി നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമായ ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കാൻ കഴിയും. (Image Credits: Getty Images)

3 / 7

ചുവന്ന ഡോട്ട്; ഭക്ഷണ പാക്കറ്റിൽ ചുവന്ന വൃത്താകൃതിയിലുള്ള നിറത്തിൽ ഒരു ഡോട്ട് ഉണ്ടെങ്കിൽ, ആ ഉൽപ്പന്നത്തിൽ നോൺ-വെജിറ്റേറിയൻ ഇനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അർത്ഥമാക്കുന്നു. ഇത് ചിക്കൻ, മട്ടൺ, മത്സ്യം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നോൺ-വെജ് ഇനം ഉപയോഗിച്ച് ഉണ്ടാക്കിയവയാവാം. സസ്യാഹാരികൾക്ക് അത്തരം ഉൽപ്പന്നങ്ങൾ തിരിച്ചറിയാനാണ് ഇങ്ങനൊരു നിറം നൽകിയിരിക്കുന്നത്.(Image Credits: Getty Images)

4 / 7

പച്ച നിറം; പച്ച നിറം നൽകുന്നത് ഉൽപ്പന്നം പൂർണ്ണമായും സസ്യാഹാരമാണെന്ന് സൂചിപ്പിക്കുന്നതിനായാണ്. ഇതിൽ ഒരു തരത്തിലുള്ള മാംസമോ മുട്ടയോ അടങ്ങിയിട്ടില്ല. കൂടാതെ സസ്യാഹാരികളായവർക്കോ മതപരമോ മറ്റ് കാരണങ്ങളാൽ നോൺ-വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കുന്നവർക്കോ ഇത് അനുയോജ്യമാണ്. (Image Credits: Getty Images)

5 / 7

നീല നിറം; ഏതെങ്കിലും ഭക്ഷണ പാക്കറ്റിൽ നീല നിറം ഉണ്ടെങ്കിൽ, അത് ഒരു മെഡിക്കൽ ഉൽപ്പന്നമാണെന്ന് മനസ്സിലാക്കുക. അതായത് ഏതെങ്കിലും പ്രത്യേക രോഗത്തിനോ ഡോക്ടറുടെ നിർദേശപ്രകാരമോ ഇത് കഴിക്കണം. ഇത് ഒരു സാധാരണ ലഘുഭക്ഷണമായോ ഭക്ഷണ ഇനമായോ എടുക്കരുത്. (Image Credits: Getty Images)

6 / 7

മഞ്ഞ നിറം; ചിലർ മുട്ട കഴിക്കാറില്ല. അത്തരമൊരു സാഹചര്യത്തിൽ, പാക്കറ്റിൽ ഒരു മഞ്ഞ നിറം കണ്ടാൽ, അതിൽ മുട്ട ഉപയോഗിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണിത്. മുട്ട കഴിക്കാത്ത ആളുകൾ ഇത് കണ്ടാൽ ശ്രദ്ധിക്കണം. (Image Credits: Freepik)

7 / 7

കറുത്ത നിറം; പലപ്പോഴും, ഭക്ഷണ പാക്കറ്റുകളിൽ ഒരു ചെറിയ കറുത്ത നിറം കാണാറുണ്ട്. ആ ഉൽപ്പന്നത്തിലെ രാസവസ്തുക്കളുടെ അളവ് കൂടുതലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളിലോ വളരെക്കാലം നീണ്ടുനിൽക്കുന്നതോ ആയ ഇനങ്ങളിൽ ആണ് കാണപ്പെടുന്നത്. അത്തരം ഉൽപ്പന്നങ്ങളുടെ അമിത ഉപഭോഗം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. (Image Credits: Freepik)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ