ചൂടുവെള്ളത്തിലുള്ള കുളി അമീബിക് മസ്തിഷ്‌ക ജ്വരത്തെ അകറ്റി നിർത്തുമോ? അറിയാം ഇക്കാര്യങ്ങൾ | What are the health benefits of bathing in a hot water, is it really protect from amoebic meningoencephalitis Malayalam news - Malayalam Tv9

Amoebic Meningoencephalitis: ചൂടുവെള്ളത്തിലുള്ള കുളി അമീബിക് മസ്തിഷ്‌ക ജ്വരത്തെ അകറ്റി നിർത്തുമോ? അറിയാം ഇക്കാര്യങ്ങൾ

Published: 

19 Sep 2025 15:18 PM

Benefits Of Hot Water Bathing: കഠിനമായ പനി, തലവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇതോടൊപ്പം, ഓക്കാനവും ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഉണ്ടായേക്കാം. രോഗം ഗുരുതരമാകുമ്പോൾ സ്വബോധം നഷ്ടപ്പെടുകയും, കഴുത്ത് ചലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. കുടിക്കുന്ന വെള്ളം, കുളിക്കുന്ന വെള്ളം തുടങ്ങി എല്ലാത്തിലും ശ്രദ്ധ ആവശ്യമാണ്. കിണറുകൾ ക്ലോറിനേറ്റ് ചെയ്ത് ഉപയോ​ഗിക്കുക.

1 / 5നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപെടുന്നത്. ഇത്തരം അമീബ തലച്ചോറിലെത്തിക്കഴിഞ്ഞാൽ 5-10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ രോ​ഗം മൂർച്ഛിക്കുകയും, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ രോഗി മരിക്കുകയും ചെയ്യും. (Image Credits: Getty Images)

നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപെടുന്നത്. ഇത്തരം അമീബ തലച്ചോറിലെത്തിക്കഴിഞ്ഞാൽ 5-10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ രോ​ഗം മൂർച്ഛിക്കുകയും, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ രോഗി മരിക്കുകയും ചെയ്യും. (Image Credits: Getty Images)

2 / 5

കേരളത്തിൽ നിലവിൽ നാല് കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് അടുത്തിടയായി ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് ഈ രോ​ഗം പടർന്ന് പിടിക്കുന്നത്. കഠിനമായ പനി, തലവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇതോടൊപ്പം, ഓക്കാനവും ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഉണ്ടായേക്കാം. രോഗം ഗുരുതരമാകുമ്പോൾ സ്വബോധം നഷ്ടപ്പെടുകയും, കഴുത്ത് ചലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു.(Image Credits: Getty Images)

3 / 5

പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ശക്തമായി നടക്കുന്നുണ്ടെങ്കിലും സ്വയം ജാ​ഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. കുടിക്കുന്ന വെള്ളം, കുളിക്കുന്ന വെള്ളം തുടങ്ങി എല്ലാത്തിലും ശ്രദ്ധ ആവശ്യമാണ്. കിണറുകൾ ക്ലോറിനേറ്റ് ചെയ്ത് ഉപയോ​ഗിക്കുക. എന്നാൽ ചൂടുവെള്ളത്തിലുള്ള കുളി അമീബിക് മസ്തിഷ്‌ക ജ്വരത്തെ അകറ്റി നിർത്തുമോ? ഇതേക്കുറിച്ച് വിശദമായി നോക്കാം. (Image Credits: Getty Images)

4 / 5

സാധാരണയായി തണുപ്പുള്ള കാലാവസ്ഥയിലാണ് മിക്കവരും ചൂടുവെള്ളത്തിൽ കുളിക്കുന്നത്. വാതരോഗമുള്ളവർക്കും സന്ധി വേദനയുള്ളവർക്കും തണുപ്പ് വേദന കൂട്ടുന്നു. ഇവർക്ക് ഇളം ചൂടുവെള്ളത്തിലുള്ള കുളിയാണ് ​ഗുണകരമാണ്. അലർജി പ്രശ്നമുള്ളവർക്കും ജലദോഷം ഉള്ളവർക്കും ചെറുചൂടുവെള്ളത്തിലെ കുളിക്കുന്നതാണ് നല്ലത്. സാധാരണ പനിയാണെങ്കിലും തിളച്ചാറിയ വെള്ളത്തിൽ കുളിക്കാം. (Image Credits: Getty Images)

5 / 5

കുട്ടികളെ കുളിപ്പിക്കാൻ ഇളംചൂടുവെള്ളം തയാറാക്കുമ്പോൾ അതിലേക്ക് പച്ചവെള്ളം ചേർക്കുന്നതിന് പകരം തിളച്ചാറിയ വെള്ളം തന്നെ ഉപയോ​ഗിക്കുക. ചൂടുവെള്ളത്തിൽ കുളിച്ചാൽ അമീബിക് മസ്തിഷ്‌ക ജ്വരത്തെ അകറ്റി നിർത്താമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. എങ്കിലും ജാ​ഗ്രതയെന്നോണം പനിയുള്ളവർക്കും രോ​ഗം പടരാൻ സാധ്യതയുള്ള ജലസ്രോതസുകളിൽ നിന്ന് വെള്ളമെടുക്കുന്നവർക്കും ഇത് ശീലമാക്കാം. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും