AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shrimp Cleaning: ചെമ്മീൻ്റെ കറുത്ത നാര് കളയാറില്ലേ; സൂക്ഷിക്കണം, അപകടമാണ്

Shrimp Black Vein Side Effects: ചിലർക്ക് ചെമ്മീൻ കഴിക്കുമ്പോൾ വയറിന് ചില അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. അലർജിയുള്ളവരെ മാറ്റിനിർത്തിയാൽ, മറ്റ് അസ്വസ്ഥതകൾ നമ്മൾ തന്നെയാണ് വരുത്തിവയ്ക്കുന്നത്.

neethu-vijayan
Neethu Vijayan | Published: 12 Nov 2025 19:20 PM
കടൽ വിഭവങ്ങളിൽ മിക്കവർക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നാണ് ചെമ്മീൻ. വളരെ രൂചികരമായ ഇവ റോസ്റ്റ് ചെയ്തും കറിയാക്കിയും ബിരിയാണിയാക്കിയുമൊക്കെ വിളമ്പാറുണ്ട്. എന്നാൽ ചിലർക്ക് ചെമ്മീൻ കഴിക്കുമ്പോൾ വയറിന് ചില അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. അലർജിയുള്ളവരെ മാറ്റിനിർത്തിയാൽ, മറ്റ് അസ്വസ്ഥതകൾ നമ്മൾ തന്നെയാണ് വരുത്തിവയ്ക്കുന്നത്. (Image Credits: Getty Images)

1 / 5
ചെമ്മീൻ വൃത്തിയാക്കുമ്പോൽ എല്ലാവരും അതിൻ്റെ നടുവിലൂടെയുള്ള ഒരു കറുത്ത വര ശ്രദ്ധിച്ചിട്ടുണ്ടാകും. ചിലർ അത് കൃത്യമായി നീക്കം ചെയ്യാറുണ്ട്. എന്നാൽ മടി കാരണം നീക്കം ചെയ്യാത്തവരുമുണ്ട്. ഈ കറുത്ത നാരു പോലെ കാണപ്പെടുന്നത് യഥാർത്ഥത്തിൽ ചെമ്മീന്റെ ദഹനനാളമാണ്. എന്നാൽ നിങ്ങൾ അത് നീക്കം ചെയ്യാതെ ചെമ്മീൻ പാചകം ചെയ്താൽ എന്താണ് സംഭവിക്കുന്നത്? (Image Credits: Getty Images)

2 / 5
ചെമ്മീൻ്റെ ഈ ദഹനനാളിയിൽ അവയുടെ ദഹിക്കാത്ത ഭക്ഷണം, മാലിന്യങ്ങൾ, കടലിലെ മണൽത്തരികൾ എന്നിവ അടിഞ്ഞുകൂടുന്നു. ചെമ്മീൻ എന്താണോ കഴിച്ചത് അതിനെ ആശ്രയിച്ച് ചിലപ്പോൾ അവയുടെ നിറം കറുപ്പോ പച്ചയോ ആകാം. ഇതിൽ ചെറിയ വിഷവസ്തുക്കളും അടങ്ങിയിരിക്കാം. ചെമ്മീൻ വേവിക്കുമ്പോൾ അവയിലെ ബാക്ടീരിയകളെല്ലാം നശിക്കുന്നു. എന്നാൽ കറുത്ത നാര് പ്രശ്നക്കാരനാണ്. (Image Credits: Getty Images)

3 / 5
ദഹനം അലർജി: ദഹനനാളത്തിന് മണൽ കലർന്നതോ ചെറുതായി കയ്പേറിയതോ ആയ രുചിയാണ് ഉണ്ടാവുക. ഇത് മൊത്തത്തിലുള്ള ചെമ്മീൻ്റെ രുചിയെ കാര്യമായി ബാധിക്കുന്നു. ചിലർക്ക്, പ്രത്യേകിച്ച് സെൻസിറ്റീവ് ദഹനവ്യവസ്ഥയോ അലർജിയോ ഉള്ളവർക്ക്, ഈ മാലിന്യങ്ങൾ കഴിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമായേക്കാം. (Image Credits: Getty Images)

4 / 5
അപൂർവ സന്ദർഭങ്ങളിൽ, ചൊറിച്ചിൽ, ശ്വാസതടസ്സം, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ പ്രതിപ്രവർത്തനങ്ങൾക്ക് ഇത് കാരണമാകും. അതിനാൽ എപ്പോഴും കറുത്ത വര നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. വലിയ ചെമ്മീനാണെങ്കിൽ, അവയുടെ വയറിലെ രക്തക്കുഴലും നീക്കം ചെയ്യണം. ആദ്യം ചെമ്മീനിന്റെ തലയും കാലുകളും നീക്കം ചെയ്യുക. തുടർന്ന് നടുവിലൂടെ കീറിയാൽ ഈ നാര് നീക്കം ചെയ്യാനാകും. (Image Credits: Getty Images)

5 / 5