Drinking Beer Daily: കുടവയർ, തലച്ചോറിൻ്റെയും കുടലിൻ്റെയും ആരോഗ്യം നശിക്കും; ദിവസവും ബിയർ കുടിച്ചാൽ…
Drinking Too Much Beer Every Day: ശരീരഭാരം വർദ്ധിപ്പിക്കുന്നത് മുതൽ കരൾ പ്രശ്നങ്ങൾ വരെ, ബിയറിന്റെ ആഘാതം ചിന്തിക്കുന്നനേക്കാൾ ഗുരുതരമായിരിക്കും. നിങ്ങൾ പതിവായി ബിയർ കുടിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.

വീക്കെൻ്റിലെങ്കിലും ഒരു കുപ്പി ബിയർ കുടിക്കാത്തവർ ചുരുക്കമാണ്. ടെൻഷൻ കുറയ്ക്കാനാണ് എന്നാണ് പലരും ഇതിന് പറയുന്നത്. മദ്യം പോലയല്ല ബിയർ കുടിച്ചാൽ യാതൊരു കുഴപ്പവുമില്ലെന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ പതിവായി ബിയർ കഴിക്കുന്നത് Iനിങ്ങളുടെ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? (Image Credits: Gettyimages/ Unsplash)

ശരീരഭാരം വർദ്ധിപ്പിക്കുന്നത് മുതൽ കരൾ പ്രശ്നങ്ങൾ വരെ, ബിയറിന്റെ ആഘാതം ചിന്തിക്കുന്നനേക്കാൾ ഗുരുതരമായിരിക്കും. നിങ്ങൾ പതിവായി ബിയർ കുടിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. തുടക്കത്തിൽ ഇടയ്ക്കിടെയുള്ള ഒരു ശീലമായിട്ടാണ് ബിയർ കഴിക്കുന്നത്, പക്ഷേ അത് ഒരു ശീലമായി മാറിയാൽ ദീർഘകാല രോഗങ്ങൾ ഉണ്ടായേക്കാം. (Image Credits: Gettyimages/ Unsplash)

പതിവായി ബിയർ കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയായ കുടൽ മൈക്രോബയോമിനെ തടസ്സപ്പെടുത്തും. ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ അനുസരിച്ച്, വിട്ടുമാറാത്ത മദ്യപാനം കുടൽ ബാക്ടീരിയകളെ മാറ്റുമെന്നും ഇത് നിങ്ങളുടെ ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെയും പ്രോസസ്സ് ചെയ്യുന്നതിനെയും ബാധിക്കുമെന്നും പറയുന്നു. (Image Credits: Gettyimages/ Unsplash)

ബിയർ കുടിക്കുന്നതിലൂടെ തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിങ്ങൾ വിചാരിക്കുന്നതിലും കൂടുതലാണ്. ദിവസേനയുള്ള മദ്യപാനം തലച്ചോറിന്റെ ആശയവിനിമയ പാതകളെ തടസ്സപ്പെടുത്തുന്നു. ഇത് പ്രതികരിക്കാനുള്ള ശേഷിയെ ബാധിക്കും. കാലക്രമേണ, ഓർമ്മക്കുറവുകൾ ഉണ്ടായേക്കാം. ഇന്റർനാഷണൽ ജേണൽ ഓഫ് ഹൈ റിസ്ക് ബിഹേവിയർ ആൻഡ് അഡിക്ഷനിൽ നടത്തിയ ഒരു പഠനത്തിൽ, ബിയർ ഉപഭോഗം ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പറയുന്നു. (Image Credits: Gettyimages/ Unsplash)

ബിയറിൽ കലോറി കൂടുതലാണ്, മാത്രമല്ല പോഷകമൂല്യം വളരെ കുറവുമാണ്. പതിവായി കഴിക്കുന്നത് വിസറൽ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും, പ്രത്യേകിച്ച് അരക്കെട്ടിന് ചുറ്റും. യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനത്തിൽ ബിയർ കഴിക്കുന്നതും അരക്കെട്ടിന്റെ ചുറ്റമുള്ള കൊഴുപ്പ് വർദ്ധിപ്പിക്കുന്നതും തമ്മിൽ വളരെയധികം ബന്ധം കണ്ടെത്തിയിരുന്നു. കൂടാതെ കുടവയർ രൂപപ്പെടുകയും ചെയ്യുന്നു.(Image Credits: Gettyimages/ Unsplash)

നിങ്ങൾ ബിയർ കുടിക്കുന്നത് കുറയ്ക്കുകയാണെങ്കിൽ, പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ നിങ്ങളുടെ ശരീരം സാധാരണ നിലയിലേക്ക് മാറാൻ തുടങ്ങും. മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട ഉറക്കം, കൂടുതൽ ശ്രദ്ധയും മാനസിക വ്യക്തതയും, വയറു വീർക്കൽ കുറയുന്നു, അരക്കെട്ടിലെ കൊഴുപ്പ് ഇല്ലാതാകുന്നു, രക്തസമ്മർദ്ദം കുറയുന്നു, മെച്ചപ്പെട്ട മാനസികാവസ്ഥ തുടങ്ങി നിരവധി ഗുണങ്ങൾ അതിലൂടെ ലഭിക്കുന്നു. (Image Credits: Gettyimages/ Unsplash)