AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: വീട്ടിൽ ഈ മൂന്ന് കാര്യങ്ങൾ ഉണ്ടോ? ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉറപ്പ്!

Chanakya Niti For Goddess Lakshmi's Blessings: ഒരാളുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം ഉണ്ടാകണമെങ്കിൽ അവിടെ മൂന്ന് കാര്യങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ചാണക്യൻ പറയുന്നു. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ...

Chanakya Niti: വീട്ടിൽ ഈ മൂന്ന് കാര്യങ്ങൾ ഉണ്ടോ? ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉറപ്പ്!
Goddess LakshmiImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 31 Jan 2026 | 01:31 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹം തന്റെ ‘ചാണക്യ നീതി’യിലൂടെ ജീവിത വിജയത്തിനാവശ്യമായ നിരവധി കാര്യങ്ങൾ ഉപദേശിച്ചിട്ടുണ്ട്. ഒരാളുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം ഉണ്ടാകണമെങ്കിൽ അവിടെ മൂന്ന് കാര്യങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ചാണക്യൻ പറയുന്നു. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ…

ചാണക്യനീതി പ്രകാരം വൃത്തിയുള്ളതും നന്നായി ചിട്ടപ്പെടുത്തിയതുമായ വീട് ലക്ഷ്മി ദേവിയെ ആകർഷിക്കുന്നു. നിങ്ങളുടെ വീട് അലങ്കോലമായതാണെങ്കിൽ അവിടെ നെ​ഗറ്റീവ് എനർജി വളരാൻ തുടങ്ങും. ലക്ഷ്മിദേവി അത്തരമൊരു വീട്ടിൽ വരില്ല. അതുകൊണ്ട് നിങ്ങളുടെ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നിം അനാവശ്യമായ എല്ലാ വസ്തുക്കളും നീക്കം ചെയ്യണമെന്നും ചാണക്യൻ പറയുന്നു.

അതുപോലെ ലക്ഷ്മിദേവിക്ക് വീട്ടിൽ പ്രത്യേക സ്ഥലം സൃഷ്ടിക്കുന്നത് ​ഗുണം ചെയ്യും. കൂടാതെ ലക്ഷ്മിയുടെയും ​ഗണപതിയുടെയും ചിത്രമോ മറ്റ് ശുഭ ചി​‌ഹ്നങ്ങളോ പ്രാർത്ഥനമുറിയിലോ പ്രധാന വാതിലിനടുത്തോ സ്ഥാപിക്കണം. കൂടാതെ, വീട്ടിൽ എപ്പോഴും ശു​ദ്ധജലം സൂക്ഷിക്കുകയും ചെടികൾ നട്ടുവളർത്തുകയും ചെയ്യണം.

ഏതൊരു വീട്ടിലാണോ വിവേകമുള്ളവരെയും ജ്ഞാനികളെയും ആദരിക്കുന്നത്, അവിടെ ലക്ഷ്മി ദേവി വസിക്കുമെന്ന് ചാണക്യൻ പറയുന്നു. വിഡ്ഢികളുടെ ഉപദേശങ്ങൾ കേൾക്കാതെ, അറിവുള്ളവരുടെ വാക്കുകൾക്ക് മുൻഗണന നൽകുന്ന വീടുകളിൽ ഐശ്വര്യം കളിയാടും. അറിവില്ലാത്തവരെ പുകഴ്ത്തുകയും ജ്ഞാനികളെ അവഗണിക്കുകയും ചെയ്യുന്ന ഇടങ്ങളിൽ ദാരിദ്ര്യം വന്നുചേരും.

അതുപോലെ, കലഹങ്ങളില്ലാത്ത സമാധാന അന്തരീക്ഷം
ഭാര്യാഭർത്താക്കന്മാർ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലും സ്നേഹത്തോടെയും ഐക്യത്തോടെയും കഴിയുന്ന വീടുകളിൽ ലക്ഷ്മി ദേവി എപ്പോഴും കുടികൊള്ളും. നിത്യവും വഴക്കും കലഹവും നടക്കുന്ന വീടുകളിൽ നിന്ന് ഐശ്വര്യം പടിയിറങ്ങും. സമാധാനവും സന്തോഷവുമുള്ള അന്തരീക്ഷം സമ്പത്തിനെ ആകർഷിക്കുമെന്നാണ് ചാണക്യ നീതി വ്യക്തമാക്കുന്നത്.