Raw Egg Consumption: പച്ചമുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Risks of Eating Raw Eggs: പലരും വെറും വയറ്റിൽ പച്ചമുട്ട കഴിക്കാറുണ്ട്. വേവിക്കാതെ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അല്ലയോ എന്ന് നോക്കാം.

പച്ചമുട്ട കഴിക്കാൻ മടിക്കുന്നവരും പതിവായി കഴിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, പച്ചമുട്ട കഴിക്കുന്നത് നല്ലതാണോ? ഇത് ശരീരത്തിന് ദോഷം ചെയ്യുമോ? ഇതെല്ലാം വിശദമായി അറിയാം. (Image Credits: Pexels)

വിറ്റാമിൻ എ, ബി 12, ബി 5, ബി 9, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ, സെലീനിയം തുടങ്ങി ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോർ നാഡീവ്യവസ്ഥ, ഹോർമോൺ ഉത്പാദനം തുടങ്ങി ഹൃദയാരോഗ്യത്തിന് വരെ ഗുണം ചെയ്യും. (Image Credits: Pexels)

എന്നാൽ, വേവിക്കാതെ മുട്ട കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കരണമായേക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സാൽമൊണെല്ല എന്ന ബാക്ടീരിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാലാണ് മുട്ട വേവിക്കാതെ കഴിക്കരുതെന്ന് പറയുന്നത്. (Image Credits: Pexels)

അതുപോലെ തന്നെ, വെറും വയറ്റിൽ പച്ചമുട്ട കഴിക്കുന്നത് വയറു വേദന, വയറിളക്കം, വയറു വീർക്കൽ, മലബന്ധം ഗ്യാസ് തുടങ്ങി ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകും. (Image Credits: Pexels)

വേവിക്കാതെ മുട്ട കഴിക്കുന്നത് അണുബാധയുടെ സാധ്യത വർധിപ്പിക്കും. വേവിച്ച മുട്ടയേക്കാൾ പച്ചമുട്ട ദഹിക്കാൻ പ്രയാസമാണ്. ഇത് ശ്വസന ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. അതിനാൽ തന്നെ, മുട്ട വേവിച്ചു കഴിക്കുന്നതാണ് കൂടുതൽ നല്ലത്. (Image Credits: Pexels)