പനീർ ദിവസവും കഴിക്കാമോ? സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം; ഇതറിയാതെ പോകല്ലേ | What Happens Your Body When You Eat Paneer Every Day, Know the possible impacts and consequences Malayalam news - Malayalam Tv9

Paneer: പനീർ ദിവസവും കഴിക്കാമോ? സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം; ഇതറിയാതെ പോകല്ലേ

Published: 

22 Sep 2025 07:41 AM

Paneer Eating Disadvantages: കാൽസ്യവും ഫോസ്ഫറസും പനീറിൽ ധാരാളം ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഇവ ​ഗുണം ചെയ്യും. എങ്കിലും പനീർ കഴിക്കുമ്പോൾ എപ്പോഴും പച്ചക്കറികൾ ഒപ്പം കഴിക്കാൻ ശ്രദ്ധിക്കണം. ഒരാഴ്ച്ച നിങ്ങൾ തുടർച്ചയായി പനീർ കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5സസ്യാഹാരികളായ എല്ലാവരുടെയും ഭക്ഷണക്രമത്തിലെ പ്രധാനിയാണ് പനീർ. പാലിൽ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറിൽ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്നു. എന്നാൽ ദിവസവും പനീർ കഴിക്കുന്നത് നല്ലതാണോ? ഒരാഴ്ച്ച നിങ്ങൾ തുടർച്ചയായി പനീർ കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

സസ്യാഹാരികളായ എല്ലാവരുടെയും ഭക്ഷണക്രമത്തിലെ പ്രധാനിയാണ് പനീർ. പാലിൽ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറിൽ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്നു. എന്നാൽ ദിവസവും പനീർ കഴിക്കുന്നത് നല്ലതാണോ? ഒരാഴ്ച്ച നിങ്ങൾ തുടർച്ചയായി പനീർ കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

2 / 5

പ്രോട്ടീൻ ഉപഭോ​ഗത്തിന് പനീർ കഴിക്കാം. ആന്റിഓക്‌സിഡന്റുകൾ ലഭിക്കുന്നതിന് ഇതോടൊപ്പം പച്ചക്കറികളും കഴിക്കേണ്ടതുണ്ട്. ദിവസേനയുള്ള പനീർ ഉപയോ​ഗം പ്രോട്ടീൻ ലഭ്യമാകാൻ സഹായിക്കുമെങ്കിലും ഇതിന് ചില ദോഷഫലങ്ങളും ഉണ്ട്. മുംബൈ ആസ്ഥാനമായുള്ള ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് പ്രാചി മണ്ഡോലിയ, ദിവസവും പനീർ കഴിക്കുന്നതിന്റെ, പ്രത്യേകിച്ച് വലിയ അളവിൽ കഴിക്കുന്നതിന്റെ, പ്രത്യാഘാതങ്ങളെക്കുറിച്ച് പറയുന്നു. (Image Credits: Getty Images)

3 / 5

വയറു വീർക്കലും ദഹനക്കേടും: വയറു വീർക്കലും ദഹനക്കേടും വളരെ അസ്വസ്ഥതയുള്ള ഒന്നാണ്. പനീർ ഒരു പാലുൽപ്പന്നമാണ്, പല വ്യക്തികൾക്കും അറിയാതെ തന്നെ ലാക്ടോസ് അസഹിഷ്ണുതയോ പാലുൽപ്പന്നങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനായ കസീൻ ദഹിപ്പിക്കാനോ ബുദ്ധിമുട്ടോ ഉണ്ടായേക്കാം. ഇത് വയറ് വീർക്കലിനും ദഹനക്കേട് മൂലമുള്ള അസ്വസ്ഥതയ്ക്കും കാരണമാകും. (Image Credits: Getty Images)

4 / 5

ചിലരിൽ ദിവസേന പനീർ കഴിക്കുന്നതിലൂടെ വീക്കം ഉണ്ടാകുന്നു. ഇത് ദഹനം, കരൾ, ഇൻസുലിൻ പ്രവർത്തനം എന്നിവയെ പോലും സമ്മർദ്ദത്തിലാക്കുന്നു. പ്രമേഹം, ഫാറ്റി ലിവർ, ഉയർന്ന കൊളസ്ട്രോൾ, പിസിഒഎസ് തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ള ആളുകൾക്ക്, ദിവസവും പനീർ കഴിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. (Image Credits: Getty Images)

5 / 5

കാൽസ്യവും ഫോസ്ഫറസും പനീറിൽ ധാരാളം ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഇവ ​ഗുണം ചെയ്യും. എങ്കിലും പനീർ കഴിക്കുമ്പോൾ എപ്പോഴും പച്ചക്കറികൾ ഒപ്പം കഴിക്കാൻ ശ്രദ്ധിക്കണം. പനീർ വറുത്ത് കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് നിങ്ങളുടെ ആരോ​ഗ്യത്തെ വളരെയധികം ബാധിക്കുന്നു. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും