AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ring Avulsion: ‘റിങ് അവല്‍ഷന്‍’ നിസാരമല്ല, മാധ്യമപ്രവര്‍ത്തകയുടെ അനുഭവം മറ്റുള്ളവര്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍

What is Ring Avulsion: റിംഗ് അവല്‍ഷന്‍ എന്നത് പലര്‍ക്കും അത്ര സുപരിചിതമായ വാക്കല്ല. ഏതാനും ദിവസം മുമ്പ് മാധ്യമപ്രവര്‍ത്തകയായ രാഖി റാസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പോടെയാണ് ഈ വാക്ക് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

jayadevan-am
Jayadevan AM | Updated On: 09 Sep 2025 17:15 PM
റിങ് അവല്‍ഷന്‍ എന്നത് പലര്‍ക്കും അത്ര സുപരിചിതമായ വാക്കല്ല. ഏതാനും ദിവസം മുമ്പ് മാധ്യമപ്രവര്‍ത്തകയായ രാഖി റാസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പോടെയാണ് ഈ വാക്ക് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രൈവറ്റ് ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ രാഖിയുടെ മോതിര വിരല്‍ എവിടെയോ ഉടക്കി വലിഞ്ഞു. നേരിയ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് നോക്കിയപ്പോളാണ് വിരല്‍ മുറിഞ്ഞുപോയി എന്ന യാഥാര്‍ത്ഥ്യം രാഖി തിരിച്ചറിയുന്നത് (Image Credits: Getty)

1 / 5
സമാനമായ അനുഭവത്തിലൂടെ ചിലരെങ്കിലും ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടാകാം. മോതിരം ഒരു വസ്തുവില്‍ കുടുങ്ങി ബലമായി വലിച്ചെടുക്കുമ്പോള്‍ സോഫ്റ്റ് ടിഷ്യൂ, ഞരമ്പുകള്‍, രക്തക്കുഴലുകള്‍, ചിലപ്പോള്‍ വിരലിലെ അസ്ഥി എന്നിവയ്ക്ക് സംഭവിക്കുന്ന ഗുരുതരമായ പരിക്കാണ് റിങ് അവല്‍ഷന്‍ എന്നറിയപ്പെടുന്നത്. ചിലപ്പോള്‍ വിരല്‍ അറ്റുപോകാമെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം (Image Credits: Getty)

2 / 5
അവിചാരിതമായാകാം ഇത് സംഭവിക്കുന്നത്. ചില കേസുകളില്‍ അശ്രദ്ധയും കാരണമാണ്. ചര്‍മ്മവും സോഫ്റ്റ് ടിഷ്യുവും പൂര്‍ണമായും അടര്‍ന്നുപോകുന്ന 'ഡീഗ്ലോവിങ്' എന്ന അവസ്ഥ വരെ സംഭവിക്കാം. റിങ് അവല്‍ഷന്‍ സംഭവിക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും, ശ്രദ്ധ പാലിക്കുകയുമാണ് പ്രധാന കാര്യം (Image Credits: Getty)

3 / 5
എന്നാല്‍ രാഖിയുടെ കേസില്‍ ഇത് തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ ചികിത്സ തേടണം. പ്രൈവറ്റ് ബസുകളുടെ ഡിസൈനുകളില്‍ റിങ് അവല്‍ഷന്‍ സാധ്യതയുണ്ടെന്നും, ഇതേ അനുഭവം നേരിട്ട വേറെ ആളുകളുണ്ടെന്നും രാഖി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി (Image Credits: Getty)

4 / 5
റിങ് അവല്‍ഷന്‍ ഒഴിവാക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങളും രാഖി വിശദീകരിക്കുന്നുണ്ട്. മോതിരം കുരുങ്ങാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലും, യന്ത്രപ്പണികളുള്ള ജോലിസ്ഥലത്തും മോതിരങ്ങള്‍ നീക്കം ചെയ്യണമെന്ന് അവര്‍ വ്യക്തമാക്കി. കനം കുറഞ്ഞ മോതിരം അണിയാം. അല്ലെങ്കില്‍ മോതിരം ഒഴിവാക്കുകയാകും അഭികാമ്യം (Image Credits: Getty)

5 / 5