Silent acidity: ഓഫീസ് സ്ട്രെസ്, കാപ്പികുടി, തെറ്റായ ഭക്ഷണശീലം... ഒടുവിൽ സൈലന്റ് അസിഡിറ്റി, എന്താണിത് | What is silent acidity, How does office stress, coffee, and irregular meals cause indigestion Malayalam news - Malayalam Tv9

Silent acidity: ഓഫീസ് സ്ട്രെസ്, കാപ്പികുടി, തെറ്റായ ഭക്ഷണശീലം… ഒടുവിൽ സൈലന്റ് അസിഡിറ്റി, എന്താണിത്

Published: 

01 Jan 2026 | 11:50 AM

What is silent acidity: നെഞ്ചെരിച്ചിൽ മാത്രമല്ല, ഇടയ്ക്കിടെയുണ്ടാകുന്ന വയർ വീർക്കൽ, ശ്വാസത്തിന് പുളിപ്പ് അനുഭവപ്പെടുക, പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നുക എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്.

1 / 5ഓഫീസ് സ്റ്റോമക് : കൃത്യസമയത്ത് ആഹാരം കഴിക്കാത്തതും അമിതമായ ജോലിഭാരവും കാരണം ചെറുപ്പക്കാരായ പ്രൊഫഷണലുകൾക്കിടയിൽ കണ്ടുവരുന്ന പുതിയ തരം അസിഡിറ്റിയാണിത്. ഇത് വയർ വീർക്കുന്നതിനും അകാരണമായ മനംപിരട്ടലിനും ഇടയാക്കുന്നു.

ഓഫീസ് സ്റ്റോമക് : കൃത്യസമയത്ത് ആഹാരം കഴിക്കാത്തതും അമിതമായ ജോലിഭാരവും കാരണം ചെറുപ്പക്കാരായ പ്രൊഫഷണലുകൾക്കിടയിൽ കണ്ടുവരുന്ന പുതിയ തരം അസിഡിറ്റിയാണിത്. ഇത് വയർ വീർക്കുന്നതിനും അകാരണമായ മനംപിരട്ടലിനും ഇടയാക്കുന്നു.

2 / 5

മാനസിക സമ്മർദ്ദവും ദഹനവും: സ്ട്രെസ് അനുഭവപ്പെടുമ്പോൾ ശരീരം ദഹന പ്രക്രിയയെക്കാൾ കൂടുതൽ മുൻഗണന അതിജീവനത്തിന് നൽകുന്നു. ഇത് ആമാശയത്തിലെ ആസിഡ് ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യുന്നു.

3 / 5

കാപ്പി കുടി: പ്രഭാതഭക്ഷണത്തിന് മുൻപ് കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് നേരിട്ട് ആമാശയ ഭിത്തികളെ അലോസരപ്പെടുത്താൻ കാരണമാകും. ഇത് കാലക്രമേണ വയറ്റിൽ നീറ്റലോ കടുത്ത അസ്വസ്ഥതയോ ഉണ്ടാക്കുന്നു.

4 / 5

ക്രമരഹിതമായ ഭക്ഷണരീതി: വിശക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുകയും പിന്നീട് ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ വൈകി കഴിക്കുകയും ചെയ്യുന്നത് ശരീരത്തിലെ സ്വാഭാവിക ആസിഡ് ക്രമീകരണത്തെ തകിടം മറിക്കുന്നു.

5 / 5

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ: നെഞ്ചെരിച്ചിൽ മാത്രമല്ല, ഇടയ്ക്കിടെയുണ്ടാകുന്ന വയർ വീർക്കൽ, ശ്വാസത്തിന് പുളിപ്പ് അനുഭവപ്പെടുക, പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നുക എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. ഇത് ഉറക്കത്തെയും ജോലിയെയും ബാധിച്ചു തുടങ്ങിയാൽ വൈദ്യസഹായം തേടേണ്ടതാണ്.

ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ