ലിവർ ഫൈബ്രോസിസും മൈലാഞ്ചിയും തമ്മിലെന്ത് ബന്ധം? വിദ​ഗ്ധർ പറയുന്നതിങ്ങനെ | What is the Connection Between Liver Fibrosis and Henna, and the health benefits of henna leaves Malayalam news - Malayalam Tv9

Henna for liver fibrosis: ലിവർ ഫൈബ്രോസിസും മൈലാഞ്ചിയും തമ്മിലെന്ത് ബന്ധം? വിദ​ഗ്ധർ പറയുന്നതിങ്ങനെ

Published: 

05 Nov 2025 17:17 PM

Connection Between Liver Fibrosis and Henna: മെെലാഞ്ചിയും കരളും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ജാപ്പനീസ് ഗവേഷകർ.

1 / 5നമ്മുടെ സ്വന്തം മൈലാഞ്ചിയും ലിവർ ഫൈബ്രോസിസും തമ്മിൽ ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പക്ഷെ സംഭവം സത്യമാണ്. മൈലാഞ്ചിക്ക് ഈ രോ​ഗത്തെ മാറ്റാനുള്ള കഴിവുണ്ട്.

നമ്മുടെ സ്വന്തം മൈലാഞ്ചിയും ലിവർ ഫൈബ്രോസിസും തമ്മിൽ ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പക്ഷെ സംഭവം സത്യമാണ്. മൈലാഞ്ചിക്ക് ഈ രോ​ഗത്തെ മാറ്റാനുള്ള കഴിവുണ്ട്.

2 / 5

വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും കയ്യിലിടുന്ന മൈലാഞ്ചി (ഹെന്ന), ലിവർ ഫൈബ്രോസിസ് എന്ന ഗുരുതരമായ കരൾ രോഗത്തിന് പ്രതിവിധിയാകാൻ സാധ്യതയുണ്ടെന്ന് ജാപ്പനീസ് ഗവേഷകരാണ് കണ്ടെത്തിയത്.

3 / 5

മൈലാഞ്ചി ചെടിയായ ലോസോണിയ ഇനെർമിസ്സിൽ നിന്ന് വേർതിരിച്ചെടുത്ത 'ലോസോൺ' (Lawsone) എന്ന പിഗ്മെന്റ് ആണ് ഈ ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്നത്. ഇത് പ്രധാന ഫൈബ്രോട്ടിക് പ്രക്രിയകളെ തടയുകയും കേടായ കരളിലെ കലകളെ പുനഃസ്ഥാപിക്കുകയും ചെയ്യാൻ സഹായിക്കുന്നു.

4 / 5

കരളിന് വിട്ടുമാറാത്ത കേടുപാടുകൾ സംഭവിക്കുമ്പോൾ സജീവമാകുന്ന ഹെപ്പാറ്റിക് സ്റ്റെല്ലേറ്റ് സെല്ലുകളെ (HSCs) സഹായിക്കുന്ന ഒരു കെമിക്കൽ സ്‌ക്രീനിങ് സിസ്റ്റം ഗവേഷകർ വികസിപ്പിച്ചു. ഈ കോശങ്ങൾ അമിതമായി കൊളാജൻ ഉത്പാദിപ്പിച്ച് ഫൈബ്രോസിസിന് കാരണമാകുന്നതിനെ ലോസോൺ സംയുക്തം തടയുന്നു.

5 / 5

ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ പരീക്ഷണം വിജയം കണ്ടു. നിലവിൽ ഈ സംയുക്തം മനുഷ്യരിൽ മരുന്നായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും