വാട്ട്‌സ്ആപ്പ് വെബില്‍ സ്‌ക്രോള്‍ ചെയ്യാനാകുന്നില്ലേ? മൗസ് തല്ലിപ്പൊട്ടിക്കേണ്ട, ഇത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ല | WhatsApp Web issue, Users complain about difficulty scrolling, Here's what we know Malayalam news - Malayalam Tv9

WhatsApp Web: വാട്ട്‌സ്ആപ്പ് വെബില്‍ സ്‌ക്രോള്‍ ചെയ്യാനാകുന്നില്ലേ? മൗസ് തല്ലിപ്പൊട്ടിക്കേണ്ട, ഇത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ല

Published: 

09 Sep 2025 17:58 PM

WhatsApp Web Scroll Issue: മൗസ്, ടച്ച്പാഡ് തുടങ്ങിയവ ഉപയോഗിച്ച് സ്‌ക്രോള്‍ ചെയ്യാനാകുന്നില്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. തകരാര്‍ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം

1 / 5വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരെല്ലാം ഏറെ നേരമായി ആശങ്കയിലാണ്. പലര്‍ക്കും സ്‌ക്രോള്‍ ചെയ്യാനാകുന്നില്ലെന്നാണ് പരാതി. ആദ്യം സ്വന്തം മൗസിന്റെ പ്രശ്‌നമാണെന്ന് പലരും സംശയിച്ചു. പക്ഷേ, പാവം മൗസ് എന്ത് പഴിച്ചു? കുറച്ചു പേര്‍ക്കെങ്കിലും ദേഷ്യം മൂലം മൗസ് തകര്‍ക്കാനും തോന്നിക്കാണും (Image Credits: Jaque Silva/NurPhoto via Getty Images)

വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരെല്ലാം ഏറെ നേരമായി ആശങ്കയിലാണ്. പലര്‍ക്കും സ്‌ക്രോള്‍ ചെയ്യാനാകുന്നില്ലെന്നാണ് പരാതി. ആദ്യം സ്വന്തം മൗസിന്റെ പ്രശ്‌നമാണെന്ന് പലരും സംശയിച്ചു. പക്ഷേ, പാവം മൗസ് എന്ത് പഴിച്ചു? കുറച്ചു പേര്‍ക്കെങ്കിലും ദേഷ്യം മൂലം മൗസ് തകര്‍ക്കാനും തോന്നിക്കാണും (Image Credits: Jaque Silva/NurPhoto via Getty Images)

2 / 5

പിന്നീട് മറ്റ് വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചപ്പോഴാണ് കുഴപ്പം വാട്ട്‌സ്ആപ്പ് വെബിന്റേതാണെന്ന് പലര്‍ക്കും ബോധ്യമായത്. ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പരാതി പ്രളയമായി (Image Credits: Unsplash)

3 / 5

മൗസ്, ടച്ച്പാഡ് തുടങ്ങിയവ ഉപയോഗിച്ച് സ്‌ക്രോള്‍ ചെയ്യാനാകുന്നില്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. തകരാര്‍ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം (Image Credits: SOPA Images/ Getty Images)

4 / 5

എന്താണ് സംഭവിച്ചതെന്നോ, തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്നോ വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല. തകരാര്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കള്‍ (Image Credits: facebook.com/WhatsApp)

5 / 5

ആഗോളതലത്തില്‍ ഈ പ്രശ്‌നം അനുഭവപ്പെടുന്നുണ്ട്. ചാറ്റിൽ സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി പാനൽ തുറന്നതിനുശേഷമാണ് ബഗ് അനുഭവപ്പെടുന്നത്‌ ടെക്നോളജി ട്രാക്കർമാർ അഭിപ്രായപ്പെട്ടു (Image Credits: facebook.com/WhatsAppBiz)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും