Post Office Savings Scheme: ഈ പോസ്റ്റ് ഓഫീസ് സ്‌കീമിന് വമ്പന്‍ പലിശയാണ്; ഇന്ന് തന്നെ നിക്ഷേപിച്ചാലോ?
Senior Citizen Savings Scheme: 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയുടെ ഭാഗമാകാം. നിബന്ധനകള്‍ക്ക് വിധേയമായി വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും നിക്ഷേപം നടത്താവുന്നതാണ്. ഒരാള്‍ക്ക് നടത്താവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്.

ഓരോരുത്തരുടെയും ജീവിത്തിലേക്കും പ്രതീക്ഷിക്കാത്ത സമയത്താണ് പ്രതിസന്ധികള്‍ വിരുന്നെത്തുന്നത്. സാമ്പത്തികമായുള്ള കാര്യങ്ങളാണ് ഭൂരിഭാഗം ആളുകളെയും സമ്മര്‍ദത്തിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാന്‍ മികച്ച സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിച്ച് തുടങ്ങാം. മുതിര്‍ന്ന പൗരന്മാരെ വിരമിക്കലിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണിത്. (Image Credits: Getty Images and TV9 Network)

60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയുടെ ഭാഗമാകാം. നിബന്ധനകള്‍ക്ക് വിധേയമായി വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും നിക്ഷേപം നടത്താവുന്നതാണ്. ഒരാള്‍ക്ക് നടത്താവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയും.

പ്രതിവര്‍ഷം 8.2 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്നതും ഈ പദ്ധതിയ്ക്കാണ്. നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം വരെ നികുതി ഇളവും ലഭിക്കും.

ഓരോ പാദത്തിലും പലിശ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാനും സാധിക്കുന്നു. പ്രതിമാസ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനും ഇത് സഹായിക്കും.

അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. എന്നാല്‍ അതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി നിങ്ങള്‍ക്ക് കാലാവധി നീട്ടാന്‍ സാധിക്കുന്നതാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം പിന്‍വലിച്ചാല്‍ പിഴ നല്‍കേണ്ടി വരും. 2 വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ 1.5 ശതമാനം തുക കുറയും. 5 വര്‍ഷത്തിനുള്ളിലാണെങ്കില്‍ 1 ശതമാനവും കുറയും.