Aryan Kathuria: പഞ്ചാബിപ്പേരുള്ള ‘മലയാളി’ പയ്യന്‍, ക്രിക്കറ്റിലുമുണ്ട് പിടി; ബിഗ് ബോസ് പിച്ചില്‍ ആര്യന്‍ കതൂരിയ കസറുമോ?
Aryan Kathuria Bigg Boss Malayalam Season 7 Contestant: 1983, ഫാലിമി, വടക്കന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റിനെയും ഹൃദയത്തിലേറ്റി നടക്കുന്ന താരമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിലുണ്ടായിരുന്നു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ 7 കഴിഞ്ഞ ദിവസം ആരംഭിച്ചു. പതിവുപോലെ മത്സരാര്‍ത്ഥികളില്‍ പരിചിത മുഖങ്ങളും, അപരിചിതരുമുണ്ട്. ഓരോ മത്സരാര്‍ത്ഥികളെക്കുറിച്ചും കൂടുതല്‍ അറിയാനാണ് പ്രേക്ഷകരുടെയും ആഗ്രഹം. ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ ആര്യന്‍ കതൂരിയ എന്ന മത്സരാര്‍ത്ഥിയെക്കുറിച്ച് നോക്കാം (Image Credits: instagram.com/aryan_kath_/)

ചലച്ചിത്ര താരമാണ് ആര്യന്‍. 1983, ഫാലിമി, വടക്കന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയ്‌ക്കൊപ്പം ക്രിക്കറ്റിനെയും ഹൃദയത്തിലേറ്റി നടക്കുന്ന താരമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിലുണ്ടായിരുന്നു (Image Credits: instagram.com/aryan_kath_/)

മോഡലിങിലൂടെയാണ് ആര്യന്‍ കരിയര്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 2022ല്‍ ആമസോണ്‍ പ്രൈമിന്റെ റിയാലിറ്റി ഷോയിലും ഈ 26കാരന്‍ പങ്കെടുത്തിട്ടുണ്ട് (Image Credits: instagram.com/aryan_kath_/)

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആര്യന്റെ കുടുംബം പഞ്ചാബില്‍ നിന്നുള്ളവരാണ്. എന്നാല്‍ ആര്യന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിലാണ്. അതുകൊണ്ട് തന്നെ പക്കാ മലയാളി പയ്യന്‍ തന്നെയാണ് ആര്യന്‍ കതൂരിയ (Image Credits: instagram.com/aryan_kath_/)

ആര്യന്‍ ഉള്‍പ്പെടെ 19 മത്സരാര്‍ത്ഥികളാണ് നിലവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 7-ലുള്ളത്. വൈള്‍ഡ് കാര്‍ഡായും മത്സരാര്‍ത്ഥികള്‍ എത്തും. ഏഷ്യാനെറ്റിലും, ജിയോ ഹോട്ട്‌സ്റ്റാറിലും ബിഗ് ബോസ് മലയാളം സീസണ്‍ 7 കാണാം (Image Credits: instagram.com/aryan_kath_/)