Lakshmi Menon: വിനയന്റെ സിനിമയിലൂടെ തുടക്കം, ദിലീപിന്റെ നായിക, തമിഴകത്ത് ശ്രദ്ധേയയായ മലയാളി; ആരാണ് നടി ലക്ഷ്മി മേനോൻ?
Who Is Actress Lakshmi Menon: ദുബായിൽ താമസിക്കുന്ന മലയാളി ദമ്പതിമാർക്ക് ജനിച്ച ലക്ഷ്മി, 2011ൽ വിനയൻ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് നടി ലക്ഷ്മി മേനോനിന്റേത്. മലയാളിയാണെങ്കിലും നടി തമിഴ് സിനിമയിലാണ് കൂടുതൽ സജീവം. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകിയും കൂടിയാണ് ലക്ഷ്മി. (Image Credits: Lakshmi Menon/Facebook)

ദുബായിൽ താമസിക്കുന്ന മലയാളി ദമ്പതിമാർക്ക് ജനിച്ച ലക്ഷ്മി, 2011ൽ വിനയൻ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വർഷം തന്നെ 'സുന്ദര പാണ്ഡ്യൻ' എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. (Image Credits: Lakshmi Menon/Facebook)

'സുന്ദര പാണ്ഡ്യൻ' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു ലക്ഷ്മി. പിന്നാലെ, 'കുംകി' എന്ന ഹിറ്റ് സിനിമയും താരത്തെ തേടിയെത്തി. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണിത്. (Image Credits: Lakshmi Menon/Facebook)

തുടർന്ന്, ശിവകുമാറിനൊപ്പം 'കുട്ടിപ്പുലി', വിശാലിനൊപ്പം 'പാണ്ഡ്യനാട്', 'നാൻ സിഗപ്പു മനിതൻ', സിദ്ധാർത്ഥിനൊപ്പം 'ജിഗർതണ്ട', കാർത്തിക്കൊപ്പം 'കൊമ്പൻ', അജിത്തിനൊപ്പം 'വേതാളം', വിജയ് സേതുപതിക്കൊപ്പം 'റെക്ക' തുടങ്ങി ഒട്ടെറെ സിനിമകളിൽ വേഷമിട്ടു. (Image Credits: Lakshmi Menon/Facebook)

2014ൽ ദിലീപിന്റെ നായികയായി 'അവതാരം' എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചു. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി നടി സിനിമയിൽ നിന്നുമൊരു ഇടവേള എടുക്കുന്നത്. പഠനവും ഒരേ പോലുള്ള കഥാപാത്രങ്ങൾ വന്നതുമായിരുന്നു കാരണം. (Image Credits: Lakshmi Menon/Facebook)

പിന്നീട്, കഴിഞ്ഞ വർഷം 'ചന്ദ്രമുഖി 2' എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ച് വരവ്. തുടർച്ചയായി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിരുന്ന ലക്ഷമിയെ ആരാധകർ ഭാഗ്യ നായികയെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, 'ചന്ദ്രമുഖി 2'വിന് തീയേറ്ററിൽ മികച്ച പ്രതികരണം നേടാനായിരുന്നില്ല. (Image Credits: Lakshmi Menon/Facebook)