എന്നാലും ആരാണീ കനഗോലു? വല്ല പിടിയുമുണ്ടോ? | who is Sunil Kanugolu the strategist gaining attention in kerala politics Malayalam news - Malayalam Tv9

Sunil Kanugolu: എന്നാലും ആരാണീ കനഗോലു? വല്ല പിടിയുമുണ്ടോ?

Updated On: 

18 Jan 2026 | 12:29 PM

Who Is Sunil Kanugolu: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ, അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ തന്ത്രജ്ഞനാണ് സുനില്‍ കനഗോലു എന്ന കനഗോലു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേശകനാണ് നിലവില്‍ കനഗോലു. 2026ല്‍ നടക്കാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്ത്രങ്ങളും പലതും ഉണ്ടാക്കി കൊടുക്കുന്നത് ഇദ്ദേഹമാണ്.

1 / 5
കേരളത്തില്‍ ഇപ്പോള്‍ എവിടെ തിരിഞ്ഞാലും കനഗോലു ആണ് ചര്‍ച്ചാ വിഷയം. വാര്‍ത്താ സമ്മേളനത്തില്‍ ജനങ്ങളാണ് ഞങ്ങളുടെ കനഗോലു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെയാണ് ആ പേരിന് ഇത്രയേറെ പ്രാധാന്യം ലഭിച്ചത്. എന്നാല്‍ ആരാണ് കനഗോലു എന്നതിനെ കുറിച്ച് വല്ലതും അറിയാമോ? (Image Credits: Social Media and PTI)

2 / 5
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ, അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ തന്ത്രജ്ഞനാണ് സുനില്‍ കനഗോലു എന്ന കനഗോലു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേശകനാണ് നിലവില്‍ കനഗോലു. 2026ല്‍ നടക്കാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്ത്രങ്ങള്‍ പലതും ഉണ്ടാക്കി കൊടുക്കുന്നത് ഇദ്ദേഹമാണ്. 2024ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വള്ളത്തിന്റെ ചുക്കാന്‍ പിടിച്ചത് കനഗോലു തന്നെയായിരുന്നു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയതും, രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതുമെല്ലാം കനഗോലുവിന്റെ ഉപദേശപ്രകാരം തന്നെ.

3 / 5
കോണ്‍ഗ്രസിന് വേണ്ടി മാത്രമല്ല, ബിജെപിക്കായും കനഗോലു കളത്തിലിറങ്ങിയിട്ടുണ്ട്. മക്കിന്‍സി എന്ന ആഗോള കണ്‍സള്‍ട്ടിങ് കമ്പനിയിലായിരുന്നു നേരത്തെ സുനിലിന്റെ ജോലി. ഇവിടെ നിന്നാണ് ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയത്തിന് ബിജെപിയെ സഹായിച്ചത് കനഗോലുവിന്റെ തന്ത്രങ്ങള്‍ തന്നെയാണ്.

4 / 5
ഇവയ്‌ക്കെല്ലാം പുറമെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്കും ഡിഎംകെയ്ക്കും വേണ്ടിയും കനഗോലു ഗംഭീര പ്ലാനുകള്‍ തയാറാക്കിയിരുന്നു. ഡിഎംകെയ്ക്ക് വേണ്ടി നമുക്ക് നാമേ എന്ന പ്രചാരണ പരിപാടി നടത്തി അധികാരം വാങ്ങിക്കൊടുക്കാന്‍ കനഗോലുവിന് സാധിച്ചു.

5 / 5
എന്നാല്‍ പിന്നീട് 2022ല്‍ സുനില്‍ കനഗോലു ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗമാകുകയായിരുന്നു. കനഗോലുവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് ഇന്‍ക്ലൂസീവ് മൈന്‍ഡ്‌സ്. ഈ സ്ഥാപനം നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡാറ്റ അനലിറ്റിക്‌സ്, രാഷ്ട്രീയ തന്ത്രങ്ങള്‍, സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ എന്നിവയിലൂന്നിയാണ് പ്രവര്‍ത്തനം.

പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും ഒരു രീതിയുണ്ട്‌
നാരങ്ങ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം! ദാ ഇങ്ങനെ
മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍