AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

12-ാം ലോക്സഭ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി. നെഹ്രു-ഗാന്ധി കുടുംബത്തിൽ നിന്നുള്ള രാഹുൽ ഗാന്ധി 2004ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ചത്. പിതാവ് രാജീവ് ഗാന്ധിയുടെ മണ്ഡലവും ഒപ്പം കുടുംബത്തിൻ്റെ ശക്തികേന്ദ്രവുമായ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ കോൺഗ്രസ് ഉപാധ്യക്ഷനായി ചുമതലയേറ്റു. 2017 ഡിസംബറിൽ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. എന്നാൽ 2019 ലോകസഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാഹുൽ ആ സ്ഥാനം രാജിവെച്ചു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ എന്നിവയുടെ ചെയർപേഴ്‌സണും രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ട്രസ്റ്റിയുമാണ് രാഹുൽ. 2019-ൽ ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ നിന്നും കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിച്ചു. അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയ അദേഹം വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അങ്ങനെ 2019 മുതൽ 2024 വരെ കേരളത്തിലെ വയനാടിനായി പാർലമെൻ്റിൽ പ്രതിനിധീകരിച്ചു. 2024 ജൂൺ ഒമ്പത് മുതൽ ലോക്‌സഭാ പ്രതിപക്ഷ നേതാവാണ് രാഹുൽ ​ഗാന്ധി.

രാഹുലിന് ബാല്യത്തിൽ സുരക്ഷാകാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടി വന്നിരുന്നു. ന്യൂ ഡൽഹിയിലും ഡെറാഡൂണിലും പ്രാഥമിക വിദ്യാഭ്യാസം നേടി. ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദ പഠനം തുടങ്ങിയ അദ്ദേഹം പിതാവിൻ്റെ മരണത്തെത്തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ ഫ്ലോറിഡയിലെ റോളിൻസ് കോളജിലേക്ക് മാറി. 1994 ൽ കേംബ്രിഡ്ജിൽനിന്ന് എംഫിൽ നേടി.

Read More

Bihar Election Result 2025 : ‘ബിഹാർ ഫലം ആശ്ചര്യപ്പെടുത്തി’; ആദ്യപ്രതികരണവുമായി രാഹുൽ ഗാന്ധി

Rahul Gandhi's Reaction Bihar Election Result 2025 : തിരഞ്ഞെടുപ്പ് ശരിയായ രീതിയിൽ അല്ല സംഘടിപ്പിച്ചതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവും കൂടിയായ രാഹുൽ ഗാന്ധി പ്രതികരിച്ചു

Rahul Gandhi: വലയെറിഞ്ഞു, പിന്നാലെ കുളത്തിലേക്ക് ചാടി; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീൻപിടിച്ച് രാഹുൽ ​ഗാന്ധി

Rahul Gandhi Fishing Viral Video: വണ്ടി നിർത്തി ചാടി ഇറങ്ങിയ രാഹുൽ മുകേഷ് സാഹ്നിക്കൊപ്പം ഒരു വഞ്ചിയിൽ കയറുകയും കുളത്തിന്റെ നടുവിലേക്ക് പോവുകയുമായിരുന്നു. പിന്നീട് മീൻ പിടിക്കാനായി വല എറിഞ്ഞ ശേഷം കുളത്തിലേക്ക് ചാടി. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്താണ് രാഹുൽ സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്.

Amit Shah: ‘അവര്‍ തെറ്റിദ്ധരിപ്പിക്കുന്നു’; രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് അമിത് ഷാ

Amit Shah slams Rahul Gandhi: നമ്മുടെ യുവാക്കള്‍ക്ക് പകരം രാഹുലും കൂട്ടരും വോട്ട് ബാങ്ക് നുഴഞ്ഞുകയറ്റുകാര്‍ക്ക് ജോലി നല്‍കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി

Rahul Gandhi: വോട്ടുകളില്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നു; വോട്ടുകൊള്ളയ്ക്ക് സഹായം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍: രാഹുല്‍ ഗാന്ധി

Election Commission Controversy: വോട്ടുകൊള്ളയില്‍ 100 ശതമാനം തെളിവും കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ ആലന്ദ് നിയോജക മണ്ഡലത്തെ ഉദാഹരണമായെടുക്കാം. ഇവിടെ 6,018 പേരുടെ വോട്ടുകള്‍ ആരോ ഇല്ലാതാക്കാന്‍ ശ്രമിച്ചു.

Voter Adhikar Yatra: രാഹുൽ ഗാന്ധിയുടെ 16 ദിവസത്തെ വോട്ടർ അധികാർ യാത്ര ഇന്ന് മുതൽ; ഒപ്പം തേജസ്വി യാദവും

Rahul Gandhi Voter Adhikar Yatra: രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക വാർത്താ സമ്മേളനവും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ എന്ത് മറുപടി നൽകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്ന പ്രധാന കാര്യം. വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണവും നിർണ്ണായകമാണ്.

Rahul Gandhi: അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Non Bailable Arrest Warrant Issued Against Rahul Gandhi: 2018ലാണ് കേസിനാസ്പദമായ സംഭവം. കൊലക്കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് പോലും ബിജെപി അധ്യക്ഷനാകാന്‍ സാധിക്കുമെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാദ പ്രസ്താവന.

National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയക്കും രാഹുലിനും കോടതി നോട്ടീസ്‌

Court Notice To Sonia and Rahul Gandhi: കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്നെയാണ് ഇന്ന് കേസ് പരിഗണിച്ചത്. മെയ് 7നാണ് വീണ്ടും കേസ് പരിഗണിക്കുന്നത്.

Shashi Tharoor: തരൂരിലിടഞ്ഞ് കേന്ദ്രം; ഉടന്‍ സോണിയയുടെ വസതിയിലെത്തണമെന്ന് രാഹുല്‍

Shashi Tharoor Meeting With Rahul Gandhi: കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ലേഖനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് പാര്‍ട്ടിയെയും ആശങ്കയിലാഴ്ത്തി. ഇതിന് പിന്നാലെയാണ് വിഷയത്തിലുള്ള ഹൈക്കമാന്‍ഡ് ഇടപെടല്‍.

Election Commissioner: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധം: രാഹുല്‍ ഗാന്ധി

Rahul Gandhi on Election Commissioner Appointment: തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാതെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാനപരമായ വശമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Rahul Gandhi: കെജ്‌രിവാളും മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല: രാഹുല്‍ ഗാന്ധി

Rahul Gandhi says Against Arvind Kejriwal: പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണവും ജാതി സെന്‍സസും വേണ്ടോ എന്ന് നിങ്ങള്‍ കെജ്‌രിവാള്‍ ജിയോട് ചോദിക്കൂ. ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും കെജ്‌രിവാളില്‍ നിന്നും ഒരു വാക്ക് പോലും തനിക്ക് കേള്‍ക്കാന്‍ സാധിച്ചിട്ടില്ല. കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

Priyanka Gandhi: തിരഞ്ഞെടുപ്പിൽ നിന്ന് മുഖം തിരിച്ചു നിന്ന ചരിത്രം, ആദ്യ മത്സരത്തിൽ പ്രിയങ്ക മറികടക്കുമോ രാഹുലിന്റെ റെക്കോഡ്

Priyanka Gandhi to make electoral debut at Wayanad bypoll : പൊതുവേ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ എത്തിയിരുന്നുള്ളൂ.

PM Modi-Rahul Gandhi Faceoff : ‘ഹിന്ദുമതം ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല’; പാർലമെൻ്റിൽ മോദി-രാഹുൽ പോര്, മാപ്പ് പറയണമെന്ന് അമിത് ഷാ

Rahul Gandhi Lok Sabha Speech : ലോക്സഭ പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിലാണ് വലിയ വാഗ്വാദങ്ങളിലേക്ക് നയിച്ചത്. ഹിന്ദു പരാമർശം നടത്തിയതിന് പിന്നാലെയാണ് രാഹുലിൻ്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപ്പെട്ടത്.

Lok Sabha Speaker Election : രഹസ്യ ബാലറ്റിലേക്ക് പോയില്ല; 18-ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർള

രണ്ട് ദശാബ്ധങ്ങൾക്കിപ്പുറമാണ് ഒരാൾ തുടർച്ചയായി രണ്ടാം തവണയും സ്പീക്കറാകുന്നത് എന്ന സവിശേഷത ഈ Lok Sabha Speaker Election Om Birla Elected Again: തിരഞ്ഞെടുപ്പിനുണ്ട്. കോൺഗ്രസിലെ എംഎ അയ്യങ്കാർ, ജിഎസ് ധില്ലൻ, ബൽറാം ജാഖർ, ടിഡിപിയുടെ ജിഎംസി ബാലയോഗി എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ലോക്‌സഭകളിൽ വീണ്ടും സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Wayanad Lok Sabha Constituency : വയനാടിനെ ഗാന്ധി കുടുംബം കൈ ഒഴിയില്ല; രാഹുൽ റായ്ബറേലിയിൽ; പകരം പ്രിയങ്ക എത്തും

Wayanad Lok Sabha By-Election 2024 : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിലും ഉത്തർ പ്രദേശിലെ റായ്ബറേലിയിലുമാണ് രാഹുൽ ഗാന്ധി മത്സരിച്ചത്. ഇരു മണ്ഡലങ്ങളിലും നാല് ലക്ഷത്തോളം വോട്ടിനാണ് രാഹുൽ ഗാന്ധി ജയിച്ചത്

Rahul Gandhi Wayanad : ‘ദുഃഖിച്ചിട്ട് കാര്യമില്ല രാഹുൽ ഗാന്ധി വയനാട് വിടും’; സ്ഥിരീകരണവുമായി കെ സുധാകരൻ

Rahul Gandhi Lok Sabha Constituency Decision : വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകുന്ന വേളയിലാണ് കെപിസിസി അധ്യക്ഷൻ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന നിൽക്കാനാകില്ലയെന്നാണ് കെ സുധാകരൻ പറഞ്ഞത്.