Electric Tooth Brush Benefits: ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കാം; പലതുണ്ട് ഗുണങ്ങൾ
Why an Electric Toothbrush Is Better: സാധാരണ ടൂത്ത് ബ്രഷുകളെക്കാൾ ഇലക്ട്രിക്ക് ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇലക്ട്രിക്ക് ടൂത്ത് ബ്രഷിന്റെ പ്രധാന ചില ഗുണങ്ങൾ നോക്കാം.

വായയുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി പ്രാഥമികമായി ദിവസവും ചെയ്യേണ്ടുന്ന കാര്യം വൃത്തിയായി പല്ലുതേക്കുക എന്നത് തന്നെയാണ്. രാവിലെയും രാത്രിയും പല്ലുതേക്കുന്നത് വായ്ക്കകത്ത് വരുന്ന പല രോഗങ്ങളെയും തടയാൻ സഹായിക്കും. (Image Credits: Freepik)

സാധാരണ ടൂത്ത് ബ്രഷുകളെക്കാൾ ഇലക്ട്രിക്ക് ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഇലക്ട്രിക് ടൂത്ത് ഉപയോഗിക്കുന്നത് പല്ലുകളും വായ്ക്കകവും നല്ലതുപോലെ വൃത്തിയാക്കാൻ സഹായിക്കും. പല്ലുകള്‍ക്കിടയിൽ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്ക് ഉൾപ്പടെ വൃത്തിയാക്കാൻ ഇത് ഗുണം ചെയ്യും. (Image Credits: Freepik)

ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ സ്വയം ചലിക്കുന്നതായത് കൊണ്ടുതന്നെ വായ്ക്കകം മുഴുവനും എത്തി, വൃത്തിയാക്കാൻ അതിന് സാധിക്കും. മോണരോഗം, അണുബാധകൾ ഉളപ്പടെ വായില്‍ കാണുന്ന പല രോഗങ്ങളെയും തടയാൻ ഇത് സഹായിക്കുന്നു. (Image Credits: Freepik)

ചില സമയത്ത് നാം അധികമായി ശക്തിയെടുത്ത് പല്ലുകൾ തേക്കാറുണ്ട്. അത് തടയുന്നതിന് വേണ്ടിയുള്ള സെൻസറുകൾ ഇലക്ട്രിക് ടൂത്ത് ബ്രഷുകളിലുണ്ട്. അമിതമായി ശക്തിയെടുത്ത് പല്ല് തേക്കുമ്പോൾ പല്ലിലെ ഇനാമലിന് കേടുപാടുകള്‍ സംഭവിക്കാം. (Image Credits: Pixabay)

ചില അസുഖങ്ങള്‍ മൂലം കൈകൾ അധികം അനക്കാൻ സാധിക്കാത്തവർക്ക് വളരെയധികം സൗകര്യപ്രദമാണ് ഇലക്ട്രിക് ബ്രഷ്. കൈകള്‍ അധികം അനക്കാതെ തന്നെ വായ്ക്കകം നന്നായി വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു. (Image Credits: Freepik)