AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rain and Low-pressure: ന്യൂനമർദ്ദം വന്നു കനത്ത മഴയ്ക്ക് സാധ്യത…. ഇവ തമ്മിലുള്ള ബന്ധം എന്തെന്ന് അറിയുമോ?

Weather Science: മഴ മുന്നറിയിപ്പ് വരുന്നതിനൊപ്പം കേൾക്കുന്ന ഒന്നാണ് ന്യൂനമർദ്ദം. എന്താണ് ഇവ തമ്മിലുള്ള ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ?

Aswathy Balachandran
Aswathy Balachandran | Published: 12 Sep 2025 | 03:31 PM
ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, മഴ കനക്കും. ഇത്തരം വാർത്തകൾ ഇപ്പോൾ സർവ്വ സാധാരണമാണ്. എന്നാൽ ന്യൂനമർദ്ദം വന്നാൽ എങ്ങനെ മഴ കനക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു പ്രദേശത്തെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുമ്പോൾ, അവിടെ ഒരു ന്യൂനമർദം രൂപപ്പെടുന്നു.

1 / 5
ഉയർന്ന മർദമുള്ള പ്രദേശങ്ങളിൽ നിന്ന് തണുത്തതും ഈർപ്പമുള്ളതുമായ വായു ഈ ന്യൂനമർദ മേഖലയിലേക്ക് ശക്തമായി ഒഴുകിയെത്തുന്നു.

2 / 5
 മുകളിലേക്ക് ഉയരുന്ന ഈർപ്പമുള്ള വായു തണുക്കുകയും, അതിലെ നീരാവി ജലകണങ്ങളായി ഘനീഭവിച്ച് മേഘങ്ങൾ രൂപംകൊള്ളുകയും ചെയ്യുന്നു.

3 / 5
 മേഘങ്ങളിലെ ജലകണങ്ങൾ ഭാരം കൂടി മഴയായി ഭൂമിയിലേക്ക് പതിക്കുന്നു. രൂപപ്പെടുന്ന ന്യൂനമർദ്ദത്തിനു അനുസൃതമായി മഴയുടെ ശക്തിയും കൂടുകയോ കുറയുകയോ ചെയ്യാം.

4 / 5
ന്യൂനമർദം എത്രത്തോളം ശക്തമാണോ, അത്രത്തോളം വേഗത്തിൽ വായു ഉയരുകയും, കൂടുതൽ മേഘങ്ങൾ രൂപംകൊള്ളുകയും, കനത്ത മഴ ലഭിക്കുകയും ചെയ്യും. ചിലപ്പോൾ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

5 / 5