Gold: സ്വര്‍ണം എന്തുകൊണ്ടാണ് 18,22,24 കാരറ്റുകളില്‍ മാത്രം ലഭ്യമാകുന്നത്?
18K vs 22K Gold: സ്വര്‍ണത്തിന്റെ പരിശുദ്ധി കാരറ്റുകളിലാണ് കണക്കാക്കുന്നത്. 18, 22, 24 കാരറ്റുകളിലുളള സ്വര്‍ണത്തെ കുറിച്ചാകും ഭൂരിഭാഗം ആളുകളും കേട്ടിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ കാരറ്റുകളില്‍ മാത്രം സ്വര്‍ണമുള്ളതെന്നറിയാമോ?

ഇന്ത്യന്‍ സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ലോഹമാണ് സ്വര്‍ണം. വിവാഹങ്ങളിലും ഉത്സവങ്ങളിലുമെല്ലൊം ഇന്ത്യക്കാര്‍ ധാരാളം സ്വര്‍ണം വാങ്ങിക്കുകയും ധരിക്കുകയും ചെയ്യുന്നു. സ്വര്‍ണത്തെ മികച്ച നിക്ഷേപ മാര്‍ഗമായും ആളുകള്‍ പരിഗണിക്കുന്നു. (Image Credits: Getty Images)

സ്വര്‍ണത്തിന്റെ പരിശുദ്ധി കാരറ്റുകളിലാണ് കണക്കാക്കുന്നത്. 18, 22, 24 കാരറ്റുകളിലുളള സ്വര്‍ണത്തെ കുറിച്ചാകും ഭൂരിഭാഗം ആളുകളും കേട്ടിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ കാരറ്റുകളില്‍ മാത്രം സ്വര്‍ണമുള്ളതെന്നറിയാമോ?

മൃദുവായ ശുദ്ധമായ സ്വര്‍ണത്തിലേക്ക് ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി ചെമ്പ്, വെള്ളി, സിങ്ക് പോലുള്ള ലോഹങ്ങള്‍ ചേര്‍ക്കുന്നു. 18 കാരറ്റില്‍ 75% ശുദ്ധ സ്വര്‍ണം, 22 കാരറ്റില്‍ 91.67% ശുദ്ധ സ്വര്‍ണം, 22 കാരറ്റില്‍ 22 ഭാഗങ്ങള്‍ ശുദ്ധ സ്വര്‍ണവുമാണ്. 18 കാരറ്റില്‍ 18 ഭാഗങ്ങള്‍ ശുദ്ധമുണ്ട്.

24 കാരറ്റ് സ്വര്‍ണം നാണയങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രമേ അനുയോജ്യമാകുകയുള്ളൂ. ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാകില്ല. നമ്മുടെ രാജ്യത്ത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് 14,18,22,24 കാരറ്റ് സ്വര്‍ണം മാത്രമേ സ്വീകരിക്കുകയുള്ളൂ.

10,14,20 കാരറ്റ് സ്വര്‍ണം അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ പരിചയമുള്ളതും പൊതുവായി ഉപയോഗിക്കുന്നതുമായ സ്വര്‍ണം 18,22,24 കാരറ്റാണ്.