എന്തിന് കോഹ്ലിയും, രോഹിതും ഏകദിനം കളിക്കണം? കൈഫിനുണ്ട് ഉത്തരം | Why should Rohit Sharma and Virat Kohli continue playing ODIs, Here's what Mohammad Kaif says Malayalam news - Malayalam Tv9

Rohit-Kohli: എന്തിന് കോഹ്ലിയും, രോഹിതും ഏകദിനം കളിക്കണം? കൈഫിനുണ്ട് ഉത്തരം

Published: 

02 Dec 2025 13:12 PM

Rohit Sharma and Virat Kohli: രോഹിത് ശര്‍മയുടെയും, വിരാട് കോഹ്ലിയുടെയും ബാറ്റിങ് മികവ് റാഞ്ചി ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. കോഹ്ലിയെയും രോഹിതിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്

1 / 5റാഞ്ചി ഏകദിനത്തില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും, വിരാട് കോഹ്ലിയുടെയും ബാറ്റിങ് മികവ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. രോഹിത് 57 റണ്‍സെടുത്തു. കോഹ്ലി നേടിയത് 135 റണ്‍സ് (Image Credits: PTI)

റാഞ്ചി ഏകദിനത്തില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും, വിരാട് കോഹ്ലിയുടെയും ബാറ്റിങ് മികവ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. രോഹിത് 57 റണ്‍സെടുത്തു. കോഹ്ലി നേടിയത് 135 റണ്‍സ് (Image Credits: PTI)

2 / 5

ഫോമിലാണെങ്കിലും ഇരുവരും 2027ലെ ഏകദിന ലോകകപ്പ് കളിക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. പരിശീലകന്‍ ഗൗതം ഗംഭീറും ഇരുവരും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നാണ് റിപ്പോര്‍ട്ട്. കോഹ്ലിയുടെയും, രോഹിതിന്റെയും ഏകദിനത്തിലെ ഭാവിയെ ചുറ്റിപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ പല ചര്‍ച്ചകളും (Image Credits: PTI)

3 / 5

എന്നാല്‍ കോഹ്ലിയെയും രോഹിതിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. കോഹ്ലിയുടെയും രോഹിതിന്റെയും പ്രതിബദ്ധതയെ കൈഫ് പ്രശംസിച്ചു (Image Credits: PTI)

4 / 5

യുവതാരങ്ങളെ ഇരുവരും സഹായിക്കുന്നുവെന്നും കൈഫ് പറഞ്ഞു. യുവ പേസർമാരായ ഹർഷിത് റാണയുടെയും, അര്‍ഷ്ദീപ് സിങിന്റെയും മെന്റര്‍മാരെ പോലെയാണ് ഇരുവരും റാഞ്ചിയില്‍ പ്രവര്‍ത്തിച്ചതെന്നും കൈഫ് ചൂണ്ടിക്കാട്ടി. ഇരുവരും ടീമിന്റെ ഭാഗമായി തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (Image Credits: PTI)

5 / 5

അവർക്ക് അവരുടെ അനുഭവം യുവതാരങ്ങളുമായി പങ്കിടാൻ കഴിയും. യുവതാരങ്ങള്‍ക്ക് രോഹിതും, കോഹ്ലിയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയും. യുവതാരങ്ങള്‍ക്ക് സീനിയർമാർക്ക് കീഴിൽ നന്നായി കളിക്കാനാകുമെന്നും മുഹമ്മദ് കൈഫ് പറഞ്ഞു (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും