Coffee During Fever: പനി ഉള്ളപ്പോൾ കാപ്പി കുടിക്കരുത്; കാരണം ഇതാണ്
Why Not to Drink Coffee When Sick: പനിയുള്ള സമയത്ത് കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫൈൻ ആണ് ഇതിന് കാരണം.

പനിയല്ലെങ്കിൽ ജലദോഷം വരുന്ന സമയത്ത് ചൂട് കാപ്പിയോ ചായയോ കുടിക്കാൻ തോന്നാറുണ്ട്. എന്നാൽ, പനിയുള്ള സമയത്ത് കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലത്. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫൈൻ ആണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. (Image Credits: Pexels)

രോഗാവസ്ഥയിൽ വിശ്രമം വളരെ പ്രധാനമാണ്. എന്നാൽ, കഫൈൻ ശരീരത്തെ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. പനിയുള്ള സമയത്ത് നല്ലപോലെ ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ, കാപ്പി ഉൾപ്പടെയുള്ള ചില പാനീയങ്ങൾ കുടിക്കുമ്പോൾ ഇതിന് വിപരീതമാണ് സംഭവിക്കുക. (Image Credits: Pexels)

കാപ്പിയിൽ ഉള്ള കഫൈൻ ഉറങ്ങാനും വിശ്രമിക്കാനും സഹായിക്കില്ലെന്ന് മാത്രമല്ല നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ്, കാപ്പി കുടിച്ചാൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുന്നത്. (Image Credits: Pexels)

കാപ്പി കൂടുതൽ കുടിച്ചാൽ അതിനനുസരിച്ച് നിർജ്ജലീകരണവും അനുഭവപ്പെടും. പ്രത്യേകിച്ചും അസുഖ ബാധിതരായിരിക്കുന്ന സമയത്ത് ശരീരത്തിൽ ധാരാളം ജലാംശം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ നല്ല ഉറക്കവും വിശ്രമവും ലഭിക്കണം. (Image Credits: Pexels)

അതിനാൽ, വിശ്രമവും ഉറക്കവും പ്രോത്സാഹിപ്പിക്കുന്ന പോഷക സമ്പുഷ്ടമായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ വേണം പനിയുളളപ്പോൾ കഴിക്കാൻ. കാപ്പി, ചായ പോലുള്ള പാനീയങ്ങൾക്ക് പകരം ചൂടു വെള്ളമോ, കഞ്ഞി വെള്ളമോ ധാരാളം കുടിക്കുക. (Image Credits: Pexels)