AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Black coffee benefits: എഴുന്നേറ്റാലുടൻ കട്ടൻ കാപ്പി നിർബന്ധമാണോ? എങ്കിൽ സന്തോഷിക്കാൻ വകുപ്പുണ്ട്

Morning Black Coffee Is Actually Good: കട്ടൻ കാപ്പിയിലടങ്ങിയിരിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകൾ മലാശയ അർബുദം, കരളിലെ അർബുദം, എൻഡോമെട്രിയൽ കാൻസർ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

aswathy-balachandran
Aswathy Balachandran | Published: 21 Dec 2025 09:10 AM
രാവിലെ എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞോളൂ, ഈ ശീലം നിങ്ങൾക്ക് നൽകുന്നത് മികച്ച ആരോഗ്യഗുണങ്ങളാണ്. കഫീൻ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ കട്ടൻ കാപ്പി വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് എങ്ങനെയൊക്കെ ഗുണകരമാകുന്നു എന്ന് നോക്കാം.

1 / 5
കട്ടൻ കാപ്പിയിലെ കഫീൻ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും ഉന്മേഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ കാലറി മാത്രമുള്ള കട്ടൻ കാപ്പി ശരീരത്തിലെ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ സഹായമാണ്.

2 / 5
പതിവായി കട്ടൻ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ, ലിവർ സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ രോഗാവസ്ഥകൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാനും കട്ടൻ കാപ്പിക്ക് കഴിയും.

3 / 5
കട്ടൻ കാപ്പിയിലടങ്ങിയിരിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകൾ മലാശയ അർബുദം, കരളിലെ അർബുദം, എൻഡോമെട്രിയൽ കാൻസർ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

4 / 5
കോശങ്ങളെ സംരക്ഷിക്കുന്നതിലൂടെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ്, അൽഷിമേഴ്സ് തുടങ്ങിയ മറവി രോഗങ്ങളെ ഒരു പരിധിവരെ തടയാൻ കട്ടൻ കാപ്പി സഹായിക്കുന്നു. ഇത് കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

5 / 5