Venkatesh Iyer: 23.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ച താരം, കൊല്‍ക്കത്ത വെങ്കിടേഷിനെ കൈവിടുമോ?
Venkatesh Iyer responds: കഴിഞ്ഞ സീസണില്‍ നിരാശജനകമായിരുന്നു വെങ്കിടേഷിന്റെ പ്രകടനം. കെകെആര്‍ വെങ്കിടേഷിനെ ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ് വെങ്കിടേഷ് അയ്യര്‍ രംഗത്തെത്തി

23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ച താരമാണ് വെങ്കിടേഷ് അയ്യര്‍. കെകെആറിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു (Image Credits: PTI)

എന്നാല്‍ കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശജനകമായിരുന്നു വെങ്കിടേഷിന്റെ പ്രകടനം. ഇപ്പോഴിതാ, കെകെആര്‍ വെങ്കിടേഷിനെ ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. താരത്തെ റിലീസാക്കുകയോ, അല്ലെങ്കില്‍ ട്രേഡ് ചെയ്യുകയോ ചെയ്യുമെന്നാണ് അഭ്യൂഹം (Image Credits: PTI)

ഇതുസംബന്ധിച്ച് കൊല്‍ക്കത്ത ടീം ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ് വെങ്കിടേഷ് അയ്യര്‍ രംഗത്തെത്തി (Image Credits: PTI)

തനിക്ക് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും, ടീം മാനേജ്‌മെന്റ് ഒന്നും അറിയിച്ചിട്ടില്ലെന്നും വെങ്കിടേഷ് അയ്യര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത് (Image Credits: PTI)

ഐപിഎൽ 2025 ൽ വെറും 142 റൺസ് മാത്രമാണ് താരം നേടിയത്. ഏറെ പ്രതീക്ഷയോടെ കൊല്‍ക്കത്ത ടീമിലെത്തിച്ച താരം നിരാശപ്പെടുത്തിതോടെ വെങ്കിടേഷിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു (Image Credits: PTI)