MS Dhoni: ടി20 ലോകകപ്പിന് മുമ്പ് വമ്പന്‍ നീക്കം, ധോണി ഇന്ത്യന്‍ ടീമിന്റെ മെന്ററാകുമോ?
MS Dhoni mentor role: ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ സ്ഥാനം എംഎസ് ധോണിക്ക് ബിസിസിഐ വാഗ്ദാനം ചെയ്തതായി അഭ്യൂഹം. പുരുഷ, വനിതാ, ജൂനിയര്‍ ടീമുകളുടെയടക്കം മെന്റര്‍ സ്ഥാനമാണ് ധോണിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് അഭ്യൂഹം. 2021 ടി20 ലോകകപ്പില്‍ ധോണി മെന്ററായിരുന്നു

വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ സ്ഥാനം എംഎസ് ധോണിക്ക് ബിസിസിഐ വാഗ്ദാനം ചെയ്തതായി അഭ്യൂഹം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല (Image Credits: PTI)

അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ധോണി മെന്ററായി എത്തുമോയെന്നതില്‍ ആരാധകരില്‍ ആകാംക്ഷ ശക്തമായി. എന്നാല്‍ ഗൗതം ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റുകളിലും പരിശീലകനായി തുടരുന്നതിനാല്‍ ധോണി മെന്റര്‍ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന് ക്രിക്ക്‌ബ്ലോഗര്‍ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

പുരുഷ, വനിതാ, ജൂനിയര്‍ ടീമുകളുടെയടക്കം മെന്റര്‍ സ്ഥാനമാണ് ധോണിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് അഭ്യൂഹം. നേരത്തെ 2021 ടി20 ലോകകപ്പില്‍ ധോണി മെന്ററായിരുന്നു. 44കാരനായ ധോണി അടുത്ത സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കുമെന്നാണ് സൂചന (Image Credits: PTI)

ഇതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മെന്റര്‍ പദവി ധോണി ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, ധോണിയെ ഇന്ത്യന്‍ ടീമിന്റെ മെന്ററാക്കുമെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മുന്‍താരം മനോജ് തിവാരി രംഗത്തെത്തി (Image Credits: PTI)

ധോണിയെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയോ എന്നും, അദ്ദേഹത്തെ ബന്ധപ്പെടാന്‍ പ്രയാസമാണെന്നും മനോജ് തിവാരി പറഞ്ഞു. ധോണി മെന്റര്‍ സ്ഥാനം ഏറ്റെടുത്താല്‍, ഗംഭീറിനൊപ്പം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കാണാന്‍ നല്ല രസമായിരിക്കുമെന്നും മനോജ് തിവാരി പറഞ്ഞു (Image Credits: PTI)