Riyan Parag: വില്ലനെ കണ്ടെത്തി! സഞ്ജുവും റോയല്‍സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം റിയാന്‍ പരാഗോ?
Sanju Samson issue with Rajasthan Royals: കഴിഞ്ഞ സീസണില്‍ സഞ്ജു ഇമ്പാക്ട് പ്ലയറായി കളിച്ചപ്പോഴും, പരിക്ക് മൂലം വിട്ടുനിന്നപ്പോഴും ആ മത്സരങ്ങളില്‍ റോയല്‍സിനെ നയിച്ചത് പരാഗായിരുന്നു. സഞ്ജു ടീം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, താരമോ റോയല്‍സ് മാനേജ്‌മെന്റോ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് കാരണം റിയാന്‍ പരാഗ് ആയിരിക്കാമെന്ന് മുന്‍ താരം എസ് ബദരീനാഥ്. തന്നെ റിലീസാക്കുകയോ, ട്രേഡ് ചെയ്യുകയോ വേണമെന്ന് സഞ്ജു റോയല്‍സ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു (Image Credits: PTI)

ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബദരീനാഥ്. കഴിഞ്ഞ സീസണില്‍ സഞ്ജു ഇമ്പാക്ട് പ്ലയറായി കളിച്ചപ്പോഴും, പരിക്ക് മൂലം വിട്ടുനിന്നപ്പോഴും ആ മത്സരങ്ങളില്‍ റോയല്‍സിനെ നയിച്ചത് പരാഗായിരുന്നു (Image Credits: PTI)

എന്നാല്‍ സഞ്ജു ടീം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, താരമോ റോയല്‍സ് മാനേജ്‌മെന്റോ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. വൈഭവ് സൂര്യവംശി ഓപ്പണിങ് സ്ഥാനം അരക്കിട്ടുറപ്പിച്ചതോടെ തനിക്ക് ഇഷ്ടപ്പെട്ട പൊസിഷന്‍ കിട്ടാത്തതാണ് സഞ്ജു ടീം വിടാന്‍ ആഗ്രഹിക്കുന്നതിലെ ഒരു കാരണമെന്നായിരുന്നു നേരത്തെ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ (Image Credits: PTI)

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ നിരീക്ഷമാണ് ബദരീനാഥ് പങ്കുവയ്ക്കുന്നത്. റിയാന്‍ പരാഗാണ് കാരണമെന്ന് തോന്നുന്നു. പരാഗിനെ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിച്ചാല്‍, സഞ്ജുവിനെ പോലൊരു താരത്തിന് എങ്ങനെ തുടരാനാകുമെന്ന് ബദരീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു (Image Credits: PTI)

സഞ്ജു സിഎസ്‌കെയിലേക്ക് വന്നാല്‍ അദ്ദേഹമാകും എംഎസ് ധോണിക്ക് അനുയോജ്യനായ പകരക്കാരനെന്നും ബദരീനാഥ് അഭിപ്രായപ്പെട്ടു. ടോപ് ഓര്‍ഡറിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ സഞ്ജുവിന് ബാറ്റ് ചെയ്യാനാകും. പക്ഷേ, സിഎസ്‌കെയില്‍ ആ പൊസിഷനിലെല്ലാം താരങ്ങളുണ്ടെന്നും, അതുകൊണ്ട് സഞ്ജുവെത്തിയാല്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാകുമോയെന്നും ബദരീനാഥ് ചോദിച്ചു (Image Credits: PTI)