Women’s Gifted Property: ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് അവകാശമുണ്ടോ? നിയമം അറിയാം
Women's Gifted Property: വിവാഹ ശേഷം പെൺകുട്ടികൾക്ക് സമ്മാനമായി സ്വത്തുകൾ കൊടുക്കാറുണ്ട്. അതിൽ ഭർത്താവിന് അവകാശമുണ്ടാകുമോ?

പലപ്പോഴും വിവാഹ ശേഷം പെൺകുട്ടികൾക്ക് സമ്മാനമായി സ്വത്തുകൾ കൊടുക്കാറുണ്ട്. അത്തരം സാഹചര്യത്തിൽ ഈ സ്വത്തിൽ ഭർത്താവിന് അവകാശമുണ്ടാകുമോ? ഇന്ത്യയിൽ നിയമം എങ്ങനെ? അറിയാം...(Image Credit: Getty Images)

ഒരു വ്യക്തി ഭൂമി, വീട് പോലുള്ള സ്വത്തുക്കള്‍ പണം കൈപ്പാറ്റാതെ മറ്റൊരാള്‍ക്കു നല്‍കുന്ന നിയമപരമായ രീതിയാണ് ഗിഫ്റ്റ് ഡീഡ്. ഇവിടെ സ്വത്ത് നല്‍കുന്ന വ്യക്തിയെ ഡോണര്‍ എന്നും, സ്വീകരിക്കുന്ന ആളെ ഡോണിയെന്നും വിശേഷിപ്പിക്കുന്നു. (Image Credit: Getty Images)

ഇഷ്ടദാനമായി നൽകുന്നവയിൽ ഗിഫ്റ്റ് ഡീഡ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ സ്വത്തിൽ അത് സമ്മാനമായി ലഭിച്ച വ്യക്തിക്ക് മാത്രമായിരിക്കും പൂർണ അവകാശം. ഭര്‍ത്താവിന് ഈ സ്വത്തിന്‍മേല്‍ നേരിട്ട് അവകാശമുണ്ടാകില്ല. (Image Credit: Getty Images)

ഭാര്യയ്ക്ക് ലഭിച്ച സ്വത്ത് വില്‍ക്കാനോ, മറ്റൊരാളുടെ പേരിലേക്ക് മാറ്റാനോ ഭര്‍ത്താവിന് അനുമതി ഇല്ല. എന്നാൽ ഭാര്യ മരിക്കുന്ന സാഹചര്യത്തിൽ, ഭാര്യയ്ക്ക് സമ്മാനമായി ലഭിച്ച സ്വത്തിന്‍മേല്‍ ഭര്‍ത്താവിന് അവകാശം നേടാന്‍ സാധിക്കും. (Image Credit: Getty Images)

ഇത്തരം സന്ദർഭങ്ങളിൽ സ്വത്തിൽ നിയമപരമായ ഒരു വില്‍പ്പത്രം ഇല്ലെങ്കിൽ ഭര്‍ത്താവിന് ആ സ്വത്തിന്റെ നിയമപരമായ അവകാശി എന്ന നിലയില്‍ വിഹിതം ആവശ്യപ്പെടാം. (Image Credit: Getty Images)