Women’s Health: സ്ത്രീകളിൽ കണ്ടുവരുന്ന കാൻസർ ലക്ഷണങ്ങൾ എന്തെല്ലാം?
Cancer Symptoms In Women: അണ്ഡാശയ കാൻസറിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും നിശബ്ദമായിരിക്കും. അതിന്റെ പ്രാരംഭ ലക്ഷണങ്ങളായ വയറു വീർക്കൽ, വയറുവേദന, വേഗത്തിൽ വയറു നിറയുന്നത്, മലബന്ധം, ക്ഷീണം എന്നിവ വളരെ വിരളമായി മാത്രമാണ് ഉണ്ടാകാറുള്ളത്.

നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ശരീരം കാട്ടിത്തരും. എന്നാൽ രോഗം മൂർച്ഛിച്ചതിന് ശേഷമായിരിക്കാം ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അപ്പോഴേക്കും ചികിത്സിക്കേണ്ട സമയവും അതിക്രമിച്ചുകഴിയും. പലപ്പോഴും നമ്മൾ അവഗണിക്കുന്ന ചെറിയ ലക്ഷണങ്ങൾ പോലും ഒരു രോഗത്തിൻ്റെ ലക്ഷണമായേക്കാം. അത്തരത്തിൽ സ്ത്രീകൾ തങ്ങളുടെ ശരീരത്തിൽ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Unsplash)

ആർത്തവവിരാമത്തിന് ശേഷമോ, ആർത്തവ സമയത്തോ, അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീകളുടെ യോനിയിൽ അമിതമായി രക്തശ്രാവം ശ്രദ്ധയിൽപ്പെട്ടാൽ അത് ശ്രദ്ധിക്കണം. ചിലപ്പോൾ ഇവ എൻഡോമെട്രിയൽ, ഗർഭാശയ അല്ലെങ്കിൽ സെർവിക്കൽ കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം. അതുപോലെ തന്നെ അമിതമായ വൈറ്റ് ഡിസ്ചാർജും സെർവിക്കൽ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ്. (Image Credits: Unsplash)

അണ്ഡാശയ കാൻസറിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും നിശബ്ദമായിരിക്കും. അതിന്റെ പ്രാരംഭ ലക്ഷണങ്ങളായ വയറു വീർക്കൽ, വയറുവേദന, വേഗത്തിൽ വയറു നിറയുന്നത്, മലബന്ധം, ക്ഷീണം എന്നിവ വളരെ വിരളമായി മാത്രമാണ് ഉണ്ടാകാറുള്ളത്. ഈ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. അതിനാൽ ഇത്തരം ലക്ഷണങ്ങൾ സ്ഥിരമായി ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യ സഹായം തേടേണ്ടതാണ്. (Image Credits: Unsplash)

ഇന്ന് ചെറുപ്പക്കാരിലും സ്തനാർബുദം സാധാരണമാണ്. അതിനാൽ, സ്തനത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ മുഴകൾ, വീക്കം, ചർമ്മത്തിൽ കുഴികൾ, മുലക്കണ്ണുകളിൽ നിന്നുള്ള സ്രവണം (പ്രത്യേകിച്ച് രക്തം), വേദന, അല്ലെങ്കിൽ സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ ഉണ്ടാകുന്ന മാറ്റം എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ഇവ സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. (Image Credits: Unsplash)

അമിതമായി ശരീരഭാരം കുറയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിനോ മൊത്തത്തിലുള്ള ആരോഗ്യത്തിനോ നല്ലതല്ല. ആഹാരം കഴിച്ചിട്ടും ക്ഷീണവും ശരീരഭാരം കുറയുകയോ ചെയ്താൽ ചിലപ്പോൾ അവ രക്താർബുദം മുതൽ വൻകുടൽ, പാൻക്രിയാസ് അല്ലെങ്കിൽ ആമാശയ അർബുദം വരെയുള്ള നിരവധി കാൻസറുകളുടെ ലക്ഷണമാണ്. ഈ ലക്ഷണങ്ങൾക്ക് മറ്റ് നിരവധി കാരണങ്ങളുണ്ടാകാമെങ്കിലും, സ്ഥിരമായി ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യപരിശോധന ആവശ്യമാണ്. (Image Credits: Unsplash)