ഇന്ത്യൻ ടീമിന് കിട്ടുക റെക്കോർഡ് സമ്മാനത്തുക; പുരുഷ ലോകകപ്പ് ജേതാക്കളെയും മറികടന്നു | Womens ODI World Cup 2025 Indian Team Will Get Rs 39.77 Crore As Prize Money More Than Mens World Cup Champions Malayalam news - Malayalam Tv9

Womens ODI World Cup 2025: ഇന്ത്യൻ ടീമിന് കിട്ടുക റെക്കോർഡ് സമ്മാനത്തുക; പുരുഷ ലോകകപ്പ് ജേതാക്കളെയും മറികടന്നു

Published: 

03 Nov 2025 08:28 AM

Indian Womens Team Prize Money: ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് റെക്കോർഡ് സമ്മാനത്തുക ലഭിക്കും. പുരുഷ ലോകകപ്പ് ജേതാക്കൾക്ക് ലഭിച്ചതിനെക്കാൾ കൂടുതലാണ് ഇത്.

1 / 5വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ലഭിക്കുക റെക്കോർഡ് സമ്മാനത്തുക. 2023 പുരുഷ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയെക്കാൾ കൂടുതൽ തുകയാണ് ഇന്ത്യൻ ടീമിന് ലഭിക്കുക. പുരുഷ, വനിതാ ഇവൻ്റുകളുടെ സമ്മാനത്തുക തുല്യമാക്കാൻ ഐസിസി തീരുമാനിച്ചതാണ് ഇതിന് കാരണം. (Image Credits- PTI)

വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ലഭിക്കുക റെക്കോർഡ് സമ്മാനത്തുക. 2023 പുരുഷ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയെക്കാൾ കൂടുതൽ തുകയാണ് ഇന്ത്യൻ ടീമിന് ലഭിക്കുക. പുരുഷ, വനിതാ ഇവൻ്റുകളുടെ സമ്മാനത്തുക തുല്യമാക്കാൻ ഐസിസി തീരുമാനിച്ചതാണ് ഇതിന് കാരണം. (Image Credits- PTI)

2 / 5

കഴിഞ്ഞ വനിതാ ലോകകപ്പ് ജയിച്ച ഓസ്ട്രേലിയയ്ക്ക് ലഭിച്ച സമ്മാനത്തുക 11 ലക്ഷം രൂപയായിരുന്നു. കഴിഞ്ഞ പുരുഷ ലോകകപ്പ് നേടിയ ഓസ്ട്രേലിയക്ക് ലഭിച്ചത് 35 കോടി. ഇത്തവണ ജേതാക്കളായ ഇന്ത്യൻ ടീമിന് 39.77 കോടി രൂപയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്നത്.

3 / 5

ഇക്കുറി റണ്ണറപ്പിനും വൻ തുക ലഭിക്കും. ഇന്ത്യയോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുക. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന് ലഭിച്ചത് വെറും അഞ്ച് കോടി രൂപ. സെമിഫൈനൽ കളിച്ച ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും 9.89 കോടി രൂപ വീതം ലഭിക്കും.

4 / 5

കഴിഞ്ഞ ലോകകപ്പ് സെമി കളിച്ച ടീമുകൾക്ക് വെറും 2.5 കോടി രൂപ വീതമാണ് ലഭിച്ചത്. ആകെ 116 കോടി രൂപയാണ് ഈ വർഷത്തെ സമ്മാനത്തുക. 2023 പുരുഷ ലോകകപ്പിലെ ആകെ സമ്മാത്തുക 84 കോടി. ഇതിനെക്കാൾ കൂടുതലാണ് ഇത്തവണ വനിതാ ലോകകപ്പിനുള്ളത്.

5 / 5

പങ്കെടുത്ത എല്ലാ ടീമുകൾക്കും രണ്ട് കോടി രൂപ വീതം ലഭിക്കും. ലീഗ് ഘട്ട വിജയങ്ങൾക്ക് 28 ലക്ഷം രൂപ വീതം പ്രത്യേക തുകയാണ് ലഭിക്കുക. അഞ്ച്, ആറ് സ്ഥാനത്തെത്തിയ ടീമുകൾക്ക് 5.8 കോടി രൂപ വീതവും ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തിയ ടീമുകൾക്ക് 2.3 കോടി രൂപ വീതവുമാണ് സമ്മാനത്തുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും