വനിതാ ലോകകപ്പിലും പാകിസ്താന് കൈകൊടുക്കില്ല; ടീമിന് ബിസിസിഐ നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ട് | Womens ODI World Cup India Will Not Shake Hands With Pakistan Players On 5th October BCCI Gives Instructions Malayalam news - Malayalam Tv9

Womens ODI World Cup: വനിതാ ലോകകപ്പിലും പാകിസ്താന് കൈകൊടുക്കില്ല; ടീമിന് ബിസിസിഐ നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ട്

Updated On: 

02 Oct 2025 13:46 PM

No Shaking Hands With Pak Women Players: പാകിസ്താൻ വനിതാ താരങ്ങൾക്ക് ഹസ്തദാനം നൽകരുതെന്ന് ഇന്ത്യൻ വനിതാ താരങ്ങളോട് ബിസിസിഐയുടെ നിർദ്ദേശം. അഞ്ചാം തീയതിയാണ് മത്സരം.

1 / 5വനിതാ ഏകദിന ലോകകപ്പിലും പാകിസ്താൻ ടീമുമായുള്ള ഇന്ത്യയുടെ നിസ്സഹകരണം തുടരും. പാക് താരങ്ങൾക്ക് ഹസ്തദാനം നൽകരുതെന്ന് ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ നിർദ്ദേശം നൽകിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അഞ്ചിനാണ് ഇന്ത്യ - പാകിസ്താൻ മത്സരം. (Image Credits -PTI)

വനിതാ ഏകദിന ലോകകപ്പിലും പാകിസ്താൻ ടീമുമായുള്ള ഇന്ത്യയുടെ നിസ്സഹകരണം തുടരും. പാക് താരങ്ങൾക്ക് ഹസ്തദാനം നൽകരുതെന്ന് ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ നിർദ്ദേശം നൽകിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അഞ്ചിനാണ് ഇന്ത്യ - പാകിസ്താൻ മത്സരം. (Image Credits -PTI)

2 / 5

ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം നൽകിയിരുന്നില്ല. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഇതേ തുടർന്ന് പാക് താരങ്ങളുടെ പ്രകോപനവും കിരീടനേട്ടത്തിന് ശേഷമുണ്ടായ വിവാദങ്ങളുമൊക്കെ ചർച്ചയായി.

3 / 5

ഇതിനിടെയാണ് ഹസ്തദാന നിസ്സഹകരണം വനിതാ ലോകകപ്പിലും തുടരാനുള്ള ബിസിസിഐയുടെ തീരുമാനം. ഒക്ടോബർ അഞ്ചിന് ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ പാകിസ്താൻ ടീം താരങ്ങൾക്ക് ഹസ്തദാനം നൽകില്ല.

4 / 5

ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് പരാജയപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 270 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 211 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ദീപ്തി ശർമ്മയാണ് കളിയിലെ താരം.

5 / 5

ലോകകപ്പിൽ പാകിസ്താൻ്റെ ആദ്യ മത്സരം ഇന്ന് ബംഗ്ലാദേശിനെതിരെയാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിന് മത്സരം ആരംഭിക്കും. നിഗർ സുൽത്താന ബംഗ്ലാദേശിനെ നയിക്കുമ്പോൾ ഫാത്തിമ സനയാണ് പാകിസ്താൻ ക്യാപ്റ്റൻ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും