നാല് കളറുകളിൽ 200MP ക്യാമറയോടെ ഒരു കലക്കൻ സംഭവം! ഷവോമി 18 പ്രോ സീരീസ് ലോഞ്ച് തിയതി എത്തി
Xiaomi 18 Pro series global launch: ആഗോള ലോഞ്ചിന് പിന്നാലെ ഷവോമി 18 പ്രോ സീരീസ് ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോഞ്ചിന് മുന്നോടിയായി ഷവോമി ഗ്ലോബൽ വെബ്സൈറ്റിൽ ഷവോമി 18 പ്രോ സീരീസ് മൈക്രോ സൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിയർ പാനലിൽ മിനി ഡിസ്പ്ലേയോടുകൂടിയാണ് ഷവോമി 18 പ്രോ സീരീസ് എത്തുക. 200 മെഗാപിക്സൽ ശേഷിയുള്ള രണ്ട് ക്യാമറകൾ ഉൾപ്പെടുന്ന ക്യാമറ സജ്ജീകരണം ഇതിൽ ഉണ്ടാകും

ഷവോമി തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകൾ അടങ്ങുന്ന ഷവോമി 18 പ്രോ സീരീസിന്റെ ആഗോള ലോഞ്ച് തിയതി പ്രഖ്യാപിച്ചു. നേരത്തെ ഈ സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആഗോള ലോഞ്ച് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 17ന് ഇത് ആഗോള തലത്തിൽ അവതരിപ്പിക്കും എന്നാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. (Image credit: Xiaomi)

ആഗോള ലോഞ്ചിന് പിന്നാലെ ഷവോമി 18 പ്രോ സീരീസ് ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോഞ്ചിന് മുന്നോടിയായി ഷവോമി ഗ്ലോബൽ വെബ്സൈറ്റിൽ ഷവോമി 18 പ്രോ സീരീസ് മൈക്രോ സൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ ഈ സീരീസിലെത്തുന്ന ഫോണുകളുടെ ഡിസൈനും കളർ ഓപ്ഷനുകളും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

റിയർ പാനലിൽ മിനി ഡിസ്പ്ലേയോടുകൂടിയാണ് ഷവോമി 18 പ്രോ സീരീസ് എത്തുക. 200 മെഗാപിക്സൽ ശേഷിയുള്ള രണ്ട് ക്യാമറകൾ ഉൾപ്പെടുന്ന ക്യാമറ സജ്ജീകരണം ഇതിൽ ഉണ്ടാകും എന്ന സൂചനയും ഷവോമി നൽകിയിട്ടുണ്ട്. വെള്ള, കറുപ്പ്, കോസ്മിക് ബ്ലൂ, എന്നിവയ്ക്ക് പുറമേ സ്പെഷൽ 'വെൽവെറ്റ് റെഡ്' കളർ ഓപ്ഷനിലും ഷവോമി 18 പ്രോ സീരീസ് ലഭ്യമാകും.

ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി 18 പ്രോ സീരീസ് മോഡലുകളിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ ആഗോള വേരിയന്റുകളിൽ ഉണ്ടാകും എന്നാണ് സൂചന. ലോഞ്ചിന് മുന്നോടിയായി ഇറ്റാലിയൻ വെബ്സൈറ്റുകളിലൊന്നിൽ ഷവോമി 18 പ്രോ സീരീസ് മോഡലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ ബാറ്ററിയുടെ കാര്യത്തിൽ ചൈനീസ് വേരിയന്റുകളെക്കാൾ പിന്നിലാണ് ആഗോള വേരിയന്റുകൾ എന്ന് സൂചനയുണ്ടായിരുന്നു.

ചൈനയിൽ 7,000mAh ബാറ്ററിയും 100W ചാർജിംഗും ഉള്ള ഷവോമി 18 പ്രോയ്ക്ക്, ആഗോള വിപണിയിൽ 6,000mAh ബാറ്ററിയും 90W ചാർജിംഗും ആണ് ഉണ്ടാവുക. ഷവോമി 18 പ്രോ മാക്സ് മോഡലിൽ 7,050 mAh ബാറ്ററിയും 100W ചാർജിംഗും ഉണ്ടായിരിക്കും (ചൈനീസ് വേരിയന്റിൽ 8,500 mAh ബാറ്ററി). സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6, 200MP മെയിൻ ക്യാമറ, 50MP 102° അൾട്രാ-വൈഡ് ക്യാമറ, 200MP 5X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, IP69 റേറ്റിംഗും എന്നിവയും ഇതിലുണ്ടാകും.