AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

M G Sreekumar: 14 വർഷത്തെ ലിവിങ് ടുഗെദർ! ‘ഇന്ന് പത്ത് ദിവസം ഒന്നിച്ചു കഴിഞ്ഞാൽ ആളുകൾ പിരിയും’; മനസ്സ് തുറന്ന് എം.ജി ശ്രീകുമാർ

Singer M.G. Sreekumar and Wife Lekha React to Social Media Negativity and Cyberbullying: ലോകത്തിൽ ആരും ചെയ്തിട്ടില്ലാത്ത കാര്യങ്ങളൊന്നുമല്ല തങ്ങൾ ചെയ്തത്. എന്നാൽ തങ്ങൾ സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളാണ് എന്നതുകൊണ്ടാണ് ഇത്തരം അപവാദങ്ങൾ കേൾക്കേണ്ടിവരുന്നത് എന്ന് ലേഖാ ശ്രീകുമാർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ മോശം കമറ്റുകൾ ശ്രദ്ധിക്കുകയോ അതിൽ വിലപിക്കുകയോ ചെയ്യാറില്ല

M G Sreekumar: 14 വർഷത്തെ ലിവിങ് ടുഗെദർ! ‘ഇന്ന് പത്ത് ദിവസം ഒന്നിച്ചു കഴിഞ്ഞാൽ ആളുകൾ പിരിയും’; മനസ്സ് തുറന്ന് എം.ജി ശ്രീകുമാർ
M.g Seekumar And Lekha SreekumarImage Credit source: Facebook MG Sreekumar
Sumeesh T Unneen
Sumeesh T Unneen | Updated On: 10 Nov 2026 | 06:57 PM

വർഷങ്ങൾ നീണ്ട ലിവിങ് ടുഗെദർ, അതിന് ശേഷം വിവാഹം. അങ്ങനെ വിപ്ലവകരമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട എം.ജി ശ്രീകുമാറിൻ്റെയും ഭാര്യ ലേഖയുടെയും പ്രണയവും വിവാഹവും. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും സമൂഹം ഏറെ മുന്നോട്ടുപോയിട്ടും ഇക്കാലത്തും വിമർശനങ്ങളും മോശം കമൻ്റുകളും നേരിടുന്നുണ്ട് എന്ന് എം.ജി ശ്രീകുമാറും ലേഖയും പറയുന്നു. ‘സൈന സൗത്ത് പ്ലസ്’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം മനസ്സ് തുറന്നത്. \

പത്ത് ദിവസം ഒന്നിച്ച് ജീവിച്ചവർ ഇന്നത്തെ കാലത്ത് വിവാഹം കഴിക്കില്ല. എന്നാൽ 14 വർഷം ഒരുമിച്ച് ജീവിതം പങ്കിട്ട ശേഷമാണ് തങ്ങൾ വിവാഹിതരായത് എന്ന് എം.ജി ശ്രീകുമാർ പറയുന്നു. ഒരുപട് പേരുടെ പരിഹാസ വാക്കുകൾ കേട്ടാണ് അക്കാലമത്രയും ജീവിച്ചത്. പിന്നീട് മൂകാംബികയിൽ വച്ച് വിവാഹിതരായി. തിരുവനന്തപുരത്ത് വച്ച് വിവാഹം രജിസ്റ്റർ ചെയ്തു. ജാതകമോ പൊരുത്തമോ ഒന്നും നോക്കാതെയാണ് വിവാഹം കഴിച്ചത് എന്നും എം.ജി ശ്രികുമാർ പറയുന്നു. പരസ്പരം അത്രത്തോളം മനസ്സിലാക്കുന്നതുകൊണ്ടാണ് ബന്ധം ഇങ്ങനെ മുന്നോട്ടുപോകുന്നത് എന്ന് ലേഖ ശ്രീകുമാറും വ്യക്തമാക്കി.

Also Read: Naslen: സൂര്യയെ ആദ്യമായി കാണുന്നത് അപ്പോൾ, ‘സീൻ’ഷൂട്ടിം​ഗ് ഇങ്ങനെയായിരുന്നു; അനുഭവം പറഞ്ഞ് നസ്ലെൻ

ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നേരിടുന്ന അധിക്ഷേപങ്ങളെ കുറിച്ച് ലേഖ ശ്രികുമാർ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ലോകത്തിൽ ആരും ചെയ്തിട്ടില്ലാത്ത കാര്യങ്ങളൊന്നുമല്ല തങ്ങൾ ചെയ്തത്. എന്നാൽ തങ്ങൾ സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളാണ് എന്നതുകൊണ്ടാണ് ഇത്തരം അപവാദങ്ങൾ കേൾക്കേണ്ടിവരുന്നത് എന്ന് ലേഖാ ശ്രീകുമാർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ മോശം കമറ്റുകൾ ശ്രദ്ധിക്കുകയോ അതിൽ വിലപിക്കുകയോ ചെയ്യാറില്ല. പലപ്പോഴും തങ്ങൾക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് അത്തരം കാര്യങ്ങൾ അയച്ചുതരാറുള്ളത് എന്ന് ലേഖ പറയുന്നു.

അത്തരത്തിൽ അടുത്തിടെ ഉണ്ടായ ഒരു അനുഭവവും അവർ വിവരിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഒരു പരുപാടിയിൽ പങ്കെടുക്കാനായി പോയിരുന്നു. അതിനെ കുറിച്ച് വന്ന ഒരു കമൻ്റ് സുഹൃത്താണ് ഫോർവേഡ് ചെയ്ത് തന്നത്. “എത്രകാലം എം.ജി ശ്രീകുമറിനെ ഇങ്ങനെ ചങ്ങലയ്ക്കിടൂം” എന്നതായിരുന്നു ആ കമൻ്റ് . ഇത്തരം കമൻ്റിടുന്നവർ സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ ഒന്ന് നോക്കാൻ തയ്യാറാകണം എന്ന് ലേഖ പറയുന്നു. ജീവിതത്തിൽ തങ്ങൾക്ക് പൂർണ സന്തോഷമുണ്ടെന്നും തൻ്റെ എല്ലാ കാര്യങ്ങളും എപ്പോഴും ശ്രദ്ധിക്കുന്നത് ഭാര്യ ലേഖയാണെന്നും എം.ജി ശ്രീകുമാറും കൂട്ടിച്ചേർത്തു.

English Summary

M.G. Sreekumar and wife Lekha opened up about their 14-year live-in relationship before marriage, while slamming social media trolls and crediting mutual understanding for their happy life together.

Follow Us