AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DJ Party: കൊച്ചിയിൽ ഡി.ജെ പാർട്ടികൾ തുടരാമെന്ന് ഹൈക്കോടതി, പോലീസിന് തിരിച്ചടി

DJ Parties Can Continue in Kochi : കൊച്ചിയിലെ ഡിജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പോലീസിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് പോലീസ് നൽകിയ നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി ഇരിക്കുകയാണ്. ലൈസൻസ് ഉള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകപക്ഷീയമായി വെട്ടിക്കുറക്കാൻ ആവില്ല എന്നും ശബ്ദമലിനീകരണം ഉണ്ടെങ്കിൽ പോലീസിന് ഇടപെടാം എന്നും ഹൈക്കോടതി വ്യക്തമാക്കി.

DJ Party: കൊച്ചിയിൽ ഡി.ജെ പാർട്ടികൾ തുടരാമെന്ന് ഹൈക്കോടതി, പോലീസിന് തിരിച്ചടി
പ്രതീകാത്മക ചിത്രംImage Credit source: Getty Images Creatives
Amal KV
Amal KV | Updated On: 10 Nov 2026 | 07:57 PM

കൊച്ചി: കൊച്ചിയിലെ ഡിജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പോലീസിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് പോലീസ് നൽകിയ നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി ഇരിക്കുകയാണ്. ലൈസൻസ് ഉള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകപക്ഷീയമായി വെട്ടിക്കുറക്കാൻ ആവില്ല എന്നും ശബ്ദമലിനീകരണം ഉണ്ടെങ്കിൽ പോലീസിന് ഇടപെടാം എന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ഫീസ് അടച്ച് ഹോട്ടലിന് പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാവുന്നതാണ് എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബാർ ഹോട്ടലുകൾ രാത്രി 12 മണി വര മാത്രമേ പ്രവർത്തിക്കാവൂ എന്ന് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നൽകിയിരുന്നത്.

രാത്രിയിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബാറുകൾക്ക് നോട്ടീസ് നൽകിയത്. കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ട് എങ്കിൽ അതിനെതിരെ നിയമപരമായ നടപടികളാണ് എടുക്കേണ്ടത് എന്നും അല്ലാതെ സ്ഥാപനങ്ങളുടെ പ്രവർത്തനം തടയുകയല്ല വേണ്ടത് എന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചിയിൽ ഡിജെ പാർട്ടികളുടെ മറവിൽ വ്യാപകമായി ലഹരി ഉപയോഗവും ലഹരി കൈമാറ്റവും നടക്കുന്നുണ്ട് എന്നും ഇത് ക്രമസമാധാന പ്രശ്നങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും വഴിവെയ്ക്കും എന്നുമാണ് പോലീസ് കോടതിയിൽ വാദപിച്ചത്.

Also Read: ലഹരിയിൽ പരാക്രമം; കൊച്ചിയിൽ യുവാവ് പൊലീസുകാരന്‍റെ കൈ കടിച്ച് മുറിച്ചു

പുലർച്ചെ വരെ നീളുന്ന ഇത്തരം പാർട്ടികൾ നിയന്ത്രിക്കണം എന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ ലൈസൻസ് വ്യവസ്ഥകൾക്ക് അനുസൃതമായി സംഘടിപ്പിക്കുന്ന പാർട്ടികളെ ഈ കാരണം പറഞ്ഞ് തടയാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ സർക്കാർ പുതിയ നിയമമോ ചട്ടമോ പുതിയതായി കൊണ്ടുവരണമെന്നും എങ്കിൽ മാത്രമേ പോലീസിന് ഇക്കാര്യത്തിൽ ഇടപെടാൻ കഴിയൂ എന്നാണ് കോടതി വ്യക്തമാക്കുന്നത്.

നേരത്തെ കൊച്ചിയിൽ ഉൾപ്പെടെ പോലീസിന്റെ നേതൃത്വത്തിൽ ബാർ ഹോട്ടലുകളിൽ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. രാത്രി വൈകി ഡി.ജെ പാർട്ടികൾ നടത്തിയതിനാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായത്. കൊച്ചിയിലേതിന് സമാനമായി തിരുവനന്തപുരത്തും ബാറുകളിൽ പോലീസിന്റെ മിന്നൽ പരിശോധന നടക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ലഹരി വ്യാപനം തടയുന്നതിനായി പ്രത്യേക പരിശോധനകളും പോലീസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്.

English Summary

The police have faced a setback in the Kerala High Court regarding restrictions on DJ parties in Kochi. The High Court has quashed the notices issued by the police that imposed restrictions on such events. The Court clarified that the operating hours of licensed bar hotels cannot be curtailed arbitrarily, while noting that the police may intervene in instances of noise pollution.

Follow Us