Mahashivratri 2026: മഹാശിവരാത്രി വ്രതത്തിന്റെ പൂർണ്ണഫലം നേടാൻ 5 കാര്യങ്ങൾ
Mahashivratri 2026: വ്രതം അനുഷ്ഠിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പൂർണ്ണ അനുഷ്ഠാനത്തോടുകൂടി മഹാശിവരാത്രി വ്രതം ആചരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അതിന്റെ പൂർണ്ണ ഫലങ്ങൾ ലഭിക്കും....

Mahashivatri
ഭഗവാൻ ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മഹാശിവരാത്രി. എല്ലാവർഷവും ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ദിവസത്തിലാണ് മഹാശിവരാത്രി വരുന്നത്. അത്തരത്തിൽ ഈ വർഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 15 ഞായറാഴ്ചയാണ്. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തിൽ സകല ഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും സമൃദ്ധിക്കും കാരണമാകും. ഭഗവാൻ ശിവനും പാർവതിയും വിവാഹിതരായി എന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് നല്ല കുടുംബ ജീവിതത്തിനും നല്ല പങ്കാളിയെ ലഭിക്കുന്നതിനും ഉത്തമമായി കണക്കാക്കപ്പെടുന്നു.
എന്നാൽ വ്രതം അനുഷ്ഠിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പൂർണ്ണ അനുഷ്ഠാനത്തോടുകൂടി മഹാശിവരാത്രി വ്രതം ആചരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അതിന്റെ പൂർണ്ണ ഫലങ്ങൾ ലഭിക്കും. അതിനാൽ മഹാശിവരാത്രി ദിനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. മഹാശിവരാത്രി ദിനത്തിൽ അതിരാവിലെ എഴുന്നേൽക്കണം. കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. ശേഷം പൂജാമുറിയിൽ വിളക്ക് കൊളുത്തണം. അതിനുശേഷം ഓം നമശിവായ എന്ന പഞ്ചാക്ഷര മന്ത്രം മനസ്സിൽ ജപിച്ചുകൊണ്ട് ഉപവാസം ആരംഭിക്കുക. ഇങ്ങനെ ചെയ്യുന്നത് മനസ്സ് ശാന്തമാക്കുവാൻ സഹായിക്കും. ഉപവാസം അനുഷ്ഠിക്കുക എന്ന് പറഞ്ഞാൽ ഭക്ഷണം കഴിക്കാതിരിക്കുക എന്നല്ല അർത്ഥം. മനസിനെ ശുദ്ധീകരിക്കുക എന്നതാണ് ഉപവാസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. അതിനാൽ ആരോഗ്യകരമായ മനസ്സിന് ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കുക.
പാല് പഴം പോലുള്ള ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. ഈ ദിവസം അനാവശ്യമായി മറ്റുള്ള ആളുകളോട് ദേഷ്യപ്പെടാനോ തർക്കിക്കാനോ മറ്റുള്ളവർക്ക് ദോഷം വരുത്തുന്ന കർമ്മങ്ങൾ ചെയ്യുവാനോ പാടുള്ളതല്ല. ഈ ദിവസം എന്ന് മാത്രമല്ല ഈ കാര്യങ്ങൾ ഒരിക്കലും ജീവിതത്തിൽ ചെയ്യുവാൻ പാടുള്ളതല്ല. മഹാശിവരാത്രി ദിനത്തിൽ ഭഗവാൻ ശിവന് കൂവളത്തിന്റെ ഇല സമർപ്പിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല അർദ്ധരാത്രിയിൽ ഭഗവാൻ ശിവനെ ആരാധിക്കുന്നത് വളരെ നല്ലതാണ് കൂടാതെ ശുദ്ധമായ സ്ഥലം എന്നിവ വച്ച് ശിവരംഗത്തിൽ അഭിഷേകം നടത്തുന്നതും ഗുണകരമായി കണക്കാക്കുന്നു. മഹാശിവരാത്രി ദിനത്തിൽ ടെലിവിഷൻ മൊബൈൽ എന്നിവയിൽ സമയം കളയുന്നതിന് പകരം കൂടുതലും മന്ത്രം ലഭിക്കുന്നതിനും ഭഗവാനെ ആരാധിക്കുന്നതിനും ആയി സമയം ചിലവഴിക്കുക.