Malayalam Astro Tips : ഭാഗ്യം തെളിയും, എല്ലാത്തിലും ഉന്നത വിജയമുണ്ടാവാൻ ജപിക്കേണ്ട മന്ത്രം ഇതാണ്

ഏതെങ്കിലും ദിവസം എന്നതിനേക്കാൾ ഒരു ഞായറാഴ്ച വേണം ജപം തുടങ്ങാൻ മാത്രമല്ല ജപം ആരംഭിക്കേണ്ടത് ഉച്ചക്ക് മുൻപാണ്. അതായത് 12 മണിക്ക് മുൻപ് വേണം ജപിച്ച് തുടങ്ങാൻ. ഉച്ചക്ക് ശേഷം ജപിക്കാൻ പാടില്ല. ആദ്യം ജപിക്കേണ്ടത് 12 തവണയാണെന്നത് മറക്കരുത്

Malayalam Astro Tips : ഭാഗ്യം തെളിയും, എല്ലാത്തിലും ഉന്നത വിജയമുണ്ടാവാൻ ജപിക്കേണ്ട മന്ത്രം ഇതാണ്

2

Updated On: 

06 Feb 2025 15:25 PM

പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ മോശം കാലഘട്ടങ്ങൾ വന്നു കൊണ്ടേയിരിക്കും. ജയപരാജയങ്ങളും, ഭാഗ്യക്കേടും അനുഭവപ്പെടാം. ഇത്തരം ഘട്ടങ്ങളെ അഭിമുഖീകരിക്കാതെ ഒഴിവാക്കുക മാനുഷിക സാധ്യമായ കാര്യമല്ല. ഇവയെ അഭിമുഖീകരിച്ച് മുന്നോട്ട് പോയാൽ മാത്രമെ യഥാർത്ഥ പരീക്ഷണ ഘട്ടങ്ങളിൽ തല ഉയർത്തി നിൽക്കാനും ധൈര്യത്തോടെ മുന്നേറാനും കഴിയൂ.മോശ കാലഘട്ടങ്ങളെ മാറ്റുക സാധ്യമല്ലെങ്കിലും അത്തരം അവസ്ഥകളെ നേരിടാനുള്ള മാനസിക ബലം സ്വരൂപിക്കാൻ ചില വഴികളുണ്ട്. ഹൈന്ദവാചാരങ്ങളും വിശ്വാസങ്ങളും അനുസരിച്ച്. സഹായകരമായ ചില മന്ത്രങ്ങളുമുണ്ട്. അത്തരത്തിലൊരു മന്ത്രമാണ് ആദിത്യ ഹൃദയ മന്ത്രം അല്ലെങ്കിൽ ആദിത്യ ഹൃദയ സ്ത്രോത്രം. ഏത് മന്ത്രവും പോലെ തന്നെ അറിഞ്ഞ് ജപിച്ചാൽ ഗുണങ്ങളും അവ പ്രധാനം ചെയ്യും. സാക്ഷാൽ അഗസ്ത്യ മുനി ശ്രീരാമന് രാവണോടുള്ള യുദ്ധത്തിൽ ഉപദേശിച്ച മന്ത്രമാണിത്. തളർച്ചയിൽ നിന്നും ഊര്‍ജത്തോടെ മുന്നേറാൻ സാധിക്കുന്ന ഒന്ന് കൂടിയാണ് ആദിത്യ ഹൃദയ മന്ത്രം. ദിവസവും സൂര്യോദയ സമയത്ത് ജപിച്ചാൽ നിശ്ചയമായും മികച്ച ഫലങ്ങളും നിങ്ങളെ തേടിയെത്തും. ഇതിനൊപ്പം പല വിധത്തിലുള്ള ഗുണങ്ങളും മന്ത്രം ജപിക്കുന്നയാളുടെ ജീവിതത്തിലുണ്ടാവും.

ജപിച്ചാൽ

തെറ്റാതെ സ്ഫുടമായി ആദിത്യ ഹൃദയം ജപിച്ചാൽ അയാൾക്ക് മാനസികമായ ബലം, ചൈതന്യ വർധന, ശത്രു ദോഷങ്ങളിൽ നിന്ന് മോചനം, മനസ്സിന് ശാന്തത, എല്ലാത്തിനും ധൈര്യം, വർധിക്കുന്ന ഇച്ഛാശക്തിയും കർമശക്തിയും, ഏത് മോശം കാലവും നേരിടാനും നിയന്ത്രിക്കാനുമുള്ള അതിജീവനശക്തി, ആപത് ഘട്ടങ്ങളിൽ സംരക്ഷണം എന്നിവയെല്ലാം ലഭിക്കും.

ആദിത്യ ഹൃദയ മന്ത്രം

ആദിത്യ ഹൃദയ മന്ത്രം

ജപിച്ച് തുടങ്ങേണ്ടത്

ഏതെങ്കിലും ദിവസം എന്നതിനേക്കാൾ ഒരു ഞായറാഴ്ച വേണം ജപം തുടങ്ങാൻ മാത്രമല്ല ജപം ആരംഭിക്കേണ്ടത് ഉച്ചക്ക് മുൻപാണ്. അതായത് 12 മണിക്ക് മുൻപ് വേണം ജപിച്ച് തുടങ്ങാൻ. ഉച്ചക്ക് ശേഷം ജപിക്കാൻ പാടില്ല. ആദ്യം ജപിക്കേണ്ടത് 12 തവണയാണെന്നത് മറക്കരുത്. പിന്നീട് നിങ്ങളുടെ മാനസിക ഏകാഗ്രത വർധിപ്പിച്ച് ഇത് 21, 54 എന്നീ തവണകളിലേക്കും ശേഷം 108 തവണയും ജപിക്കാം. 108 ജപിച്ച് സ്ഥിരമായാൽ 1008-ഉം ജപിക്കാം. കുളിച്ച് ശുദ്ധമായി ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഏകാഗ്രത കൂട്ടാൻ പ്രാണായാമ, ധ്യാനം എന്നിവയും സ്ഥിരമാക്കാം എന്നതും അറിഞ്ഞിരിക്കാം. മന്ത്രങ്ങൾ പ്രധാനം ചെയ്യുന്നത് പോസിറ്റീവ് എനർജിയാണ് അതിനാൽ തന്നെ ജപിക്കുന്ന അന്തരീഷവും നല്ലതും ശുദ്ധിയുള്ളതുമാകാൻ മറക്കരുത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങലെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം