Shani Dosha Remedies: ശനി ദോഷത്താൽ പൊറുതിമുട്ടിയോ? ഈ നാല് കാര്യങ്ങൾ പാലിക്കൂ

Shani Dosha Remedies for saturday: . ശനി ജാതകത്തിൽ കോപിക്കുകയാണെങ്കിൽ അത് ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ യഥാർത്ഥ ഭക്തിയോടെ ഭഗവാനെ ആരാധിച്ചാൽ പല പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. അതിനാൽ ശനിദോശ നിവാരണത്തിനു വേണ്ടി ശനിയാഴ്ച ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.....

Shani Dosha Remedies: ശനി ദോഷത്താൽ പൊറുതിമുട്ടിയോ? ഈ നാല് കാര്യങ്ങൾ പാലിക്കൂ

Lord Shani

Published: 

04 Apr 2026 | 07:44 AM

ശനിയാഴ്ച ശനി ഭഗവാന് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത് ഈ ദിവസം ദേവനെ ഭക്തിയോടെയും ബഹുമാനത്തോടെയും ആരാധിക്കുന്നത് ശനി ദോഷത്തിൽ നിന്നും മോചനം നൽകും. കർമ്മത്തിന്റെയും നീതിയുടെയും ദേവൻ ആയാണ് ശനിയെ കണക്കാക്കുന്നത്. അതിനാൽ തന്നെ നമ്മുടെ കർമ്മങ്ങൾക്ക് അനുസരിച്ച് ശനിയിൽ നിന്നും ഗുണവും ദോഷവുമായ ഫലങ്ങൾ ലഭിക്കും.

ശനി ഭഗവാനെ ആരാധിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ ജാതകത്തിൽ ശനി ശക്തനാവുകയും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും സാധിക്കും. ശനി ജാതകത്തിൽ കോപിക്കുകയാണെങ്കിൽ അത് ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ യഥാർത്ഥ ഭക്തിയോടെ ഭഗവാനെ ആരാധിച്ചാൽ പല പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. അതിനാൽ ശനിദോശ നിവാരണത്തിനു വേണ്ടി ശനിയാഴ്ച ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ALSO READ:ജോലിസ്ഥലത്ത് പ്രശംസകൾ ലഭിക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

ഉപവാസം അനുഷ്ഠിക്കുക

ശനിയാഴ്ചകളിൽ ഉപവാസം അനുഷ്ഠിക്കുന്നത് ശനി ദോഷങ്ങളിൽ നിന്നും മോചനം ലഭിക്കും. 51 ശനിയാഴ്ചകളിൽ ശനിദേവന്റെ നാമത്തിൽ വ്രതം അനുഷ്ഠിക്കുകയും മന്ത്രം ജപിക്കുകയും ചെയ്താൽ ജീവിതത്തിലെ ദോഷങ്ങളും തടസ്സങ്ങളും മാറും എന്നാണ് വിശ്വാസം. തുടർച്ചയായി 51 ശനിയാഴ്ചകളിൽ സാധിക്കില്ലെങ്കിൽ 19 ശനിയാഴ്ചകളിൽ വ്രതം അനുഷ്ഠിച്ചാലും മതി. ഇങ്ങനെ ചെയ്യുന്നത് ശനിദേവന്റെ കോപം ശമിപ്പിക്കും എന്നാണ് വിശ്വാസം.

ശനി ദേവ മന്ത്രം

ശനിയെ സന്തോഷിപ്പിക്കുന്നതിനും അനുഗ്രഹം നേടുന്നതിനായി ചില മന്ത്രങ്ങൾ ജപിക്കുന്നത് വളരെ നല്ലതാണ്.ഓം പ്രം പ്രീം പ്രം സ: ശനയേ നമഃ. ഈ മന്ത്രം ജപിക്കുന്നത് ഗുണം ചെയ്യും. ഇതുകൂടാതെ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നതും വളരെ നല്ലതായി കണക്കാക്കുന്നു. കൂടാതെ ഹനുമാനെയും ശിവനെയും ആരാധിക്കുന്നതും ഗുണങ്ങൾ നൽകും.

കടുക് എണ്ണ

ശനിദേവന്റെ കോപത്തിൽ നിന്നും മോചനം ലഭിക്കുന്നതിനായി ശനിയാഴ്ചകളിൽ ശനിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ കടുക് എണ്ണ സമർപ്പിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കറുത്ത വസ്ത്രങ്ങൾ ദാനം നൽകുന്നതും വളരെ നല്ലതായി കണക്കാക്കുന്നു.

ഈ വൃക്ഷത്തെ ആരാധിക്കുക

ശനി ദോഷത്തിൽ നിന്നും മോചനം ലഭിക്കുന്നതിനായി അരളി വൃക്ഷത്തെ ആരാധിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ കുറയ്ക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

( ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണ് ലേഖനം. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല )

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ