AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu Phalam 2026: വരുമാനം വർദ്ധിക്കും ഒപ്പം ചിലവും! ഉത്രാടം, തിരുവോണം നക്ഷത്രക്കാരുടെ വിഷുഫലം

Vishu Phalam 2026 Astro Predictions: അതിനാൽ തന്നെ ഇത് വിവിധ രാശികളെ കാര്യമായ രീതിയിൽ സ്വാധീനിക്കും. വിവിധ നക്ഷത്രക്കാരുടെ ആരോഗ്യം, കരിയർ, കുടുംബജീവിതം, സമ്പത്ത് എന്നീ മേഖലകളിൽ വരാനിരിക്കുന്ന വർഷം എന്തെല്ലാം തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുക എന്നതിന്റെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. അത്തരത്തിൽ ഉത്രാടം തിരുവോണം നക്ഷത്രക്കാരുടെ സമ്പൂർണ്ണ വിഷുഫലം അറിയാം....

Vishu Phalam 2026: വരുമാനം വർദ്ധിക്കും ഒപ്പം ചിലവും! ഉത്രാടം, തിരുവോണം നക്ഷത്രക്കാരുടെ വിഷുഫലം
Vishu PhalamImage Credit source: Tv9 Network
Ashli C
Ashli C | Published: 03 Apr 2026 | 11:57 AM

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി മറ്റൊരു വിഷുക്കാലം കൂടി എത്തിയിരിക്കുകയാണ്. കൊല്ലവർഷം 1201 മേടം ഒന്നിനാണ് വിഷു. സൂര്യൻ മേടം രാശിയിൽ സംക്രമിക്കുന്ന മേട സംക്രാന്തിയിലാണ് എല്ലായിപ്പോഴും വിഷു ആഘോഷിക്കുന്നത്. വരാനിരിക്കുന്ന വർഷം പല ഗ്രഹ സംക്രമണത്തിനും സംയോജനങ്ങൾക്കും കാരണമാകുന്ന വർഷമാണ്.

അതിനാൽ തന്നെ ഇത് വിവിധ രാശികളെ കാര്യമായ രീതിയിൽ സ്വാധീനിക്കും. വിവിധ നക്ഷത്രക്കാരുടെ ആരോഗ്യം, കരിയർ, കുടുംബജീവിതം, സമ്പത്ത് എന്നീ മേഖലകളിൽ വരാനിരിക്കുന്ന വർഷം എന്തെല്ലാം തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുക എന്നതിന്റെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. അത്തരത്തിൽ ഉത്രാടം തിരുവോണം നക്ഷത്രക്കാരുടെ സമ്പൂർണ്ണ വിഷുഫലം അറിയാം.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാർക്ക് ഈ വർഷം പൊതുവെ അനുകൂലമായ ഫലങ്ങൾ ആയിരിക്കും ഉണ്ടാവുക. തടസ്സങ്ങൾ മാറി ലക്ഷ്യത്തിൽ എത്താനും വിജയം കൈവരിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ല സമയം. വരുമാനം വർദ്ധിക്കുമെങ്കിലും അനാവശ്യ ചെലവുകൾ എത്താൻ സാധ്യതയുണ്ട്. അതിനാൽ സാമ്പത്തിക കാര്യത്തിൽ നല്ല ആസൂത്രണം ആവശ്യമാണ്. കുടുംബജീവിതത്തിൽ ചെറിയ വിഷമതകൾ ഒഴിച്ചാൽ പൊതുവിൽ സമാധാനം ഉണ്ടായിരിക്കാൻ സാധ്യത. നിങ്ങളുടെ ബന്ധുക്കളുമായുള്ള ബന്ധം കൂടുതൽ നന്നായിരിക്കും.ആരോഗ്യത്തിൽ അല്പം ശ്രദ്ധ വേണം. കാലിനോ സന്ധികൾക്കോ ഉണ്ടാകുന്ന ചെറിയ വേദനകൾ ഒന്നും അവഗണിക്കാൻ പാടില്ല.

ALSO READ: കുടുംബത്തിൽ വാക്കു തർക്കങ്ങൾ, മാനസിക സമ്മർദ്ദം വർദ്ധിക്കും! മൂലം, പൂരാടം നക്ഷത്രക്കാരുടെ വിഷുഫലം

തിരുവോണം

തിരുവോണം നക്ഷത്രക്കാർക്ക് ഈ വിഷുക്കാലം മിശ്രമായ ഫലങ്ങളാണ് നൽകുക വർഷത്തിന്റെ പകുതിയോളം നിങ്ങൾക്ക് കാര്യങ്ങളിൽ ശുഭകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ നല്ല കഠിനാധ്വാനം വേണ്ട സമയമാണ്. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും അത് മാനസിക സമ്മർദ്ദത്തിന് കാരണമാകാൻ സാധ്യത. എന്നിരുന്നാലും കഠിനാധ്വാനം നിങ്ങൾക്ക് നല്ല പ്രശംസ നൽകും. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. കടബാധ്യതകൾ ഒക്കെ തീർക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ആവശ്യമാണ്. അനാവശ്യ പിടിമുറുക്കങ്ങൾ അവസാനിപ്പിക്കുക. നന്നായി ആളുകളുമായി സംസാരിച്ച് കാര്യങ്ങൾ രമ്യതയിൽ എത്തിക്കാൻ ശ്രമിക്കണം. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ആരോഗ്യത്തിലും ശ്രദ്ധ പാലിക്കുക. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യത. യോഗയോ വ്യായാമോ ശീലിക്കുന്നത് ഉന്മേഷം നൽകും.

 

Follow Us