Vishu Phalam 2026: വീടോ വാഹനമോ വാങ്ങും, കുടുംബത്തിലെ തർക്കങ്ങൾ അവഗണിക്കരുത്! അവിട്ടം, ചതയം നക്ഷത്രക്കാരുടെ വിഷുഫലം
Vishu Phalam 2026 Astro Predictions: വിവിധ നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ഇത് ഗുണവും ദോഷവുമായ ഫലങ്ങൾ കൊണ്ടുവരും. അത്തരത്തിൽ അവിട്ടം, ചതയം നക്ഷത്രക്കാരുടെ ഫലം എപ്രകാരം എന്നാണ് ഇവിടെ നൽകുന്നത്. ഈ രണ്ടു നക്ഷത്രക്കാരും കുംഭക്കൂറിലാണ് വരുന്നത്. ഈ രണ്ടു നക്ഷത്രക്കാർക്കും ശനിയുടെയും വ്യാഴത്തിന്റേയും സ്ഥാനങ്ങൾ വലിയ തരത്തിലുള്ള സ്വാധീനം ചെലുത്തും.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു വിഷുക്കാലം കൂടി എത്തിയിരിക്കുകയാണ്. സൂര്യൻ മേടം രാശിയിലേക്ക് സംക്രമിക്കുന്ന സമയമാണ് വിഷുവായി ആഘോഷിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ വിഷു കൊല്ലവർഷം 1201 മേടം ഒന്നിനാണ്. അതായത് ഏപ്രിൽ 14 ചൊവ്വാഴ്ചയാണ്. ജോതിഷപ്രകാരം ഈ വർഷം നിരവധി ഗ്രഹങ്ങളുടെ സംയോജനത്തിനും സംക്രമണത്തിനും കാരണമാകുന്ന ഒരു വർഷമാണ്.
അതിനാൽ തന്നെ വിവിധ നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ഇത് ഗുണവും ദോഷവുമായ ഫലങ്ങൾ കൊണ്ടുവരും. അത്തരത്തിൽ അവിട്ടം, ചതയം നക്ഷത്രക്കാരുടെ ഫലം എപ്രകാരം എന്നാണ് ഇവിടെ നൽകുന്നത്. ഈ രണ്ടു നക്ഷത്രക്കാരും കുംഭക്കൂറിലാണ് വരുന്നത്. ഈ രണ്ടു നക്ഷത്രക്കാർക്കും ശനിയുടെയും വ്യാഴത്തിന്റേയും സ്ഥാനങ്ങൾ വലിയ തരത്തിലുള്ള സ്വാധീനം ചെലുത്തും.
ALSO READ:വരുമാനം വർദ്ധിക്കും ഒപ്പം ചിലവും! ഉത്രാടം, തിരുവോണം നക്ഷത്രക്കാരുടെ വിഷുഫലം
അവിട്ടം
അവിട്ടം നക്ഷത്രക്കാർക്ക് ഈ വർഷം മിശ്രഫലമാണ് ജോതിഷത്തിൽ പറയുന്നത്. എന്നിരുന്നാലും വർഷത്തിന്റെ പകുതിയാകുന്നതോടെ നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. കരിയറിൽ പലതരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും ബിസിനസ് ചെയ്യുന്നവർക്ക് നിക്ഷേപങ്ങൾ നടത്താൻ നല്ല സമയം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. വീട് പണി പൂർത്തിയാക്കാനോ പുതിയ വാഹനം വാങ്ങാനോ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തുറന്നു വരും. കുടുംബത്തിലുള്ള എല്ലാവരുടെയും മാനസികനില അനുസരിച്ച് പെരുമാറുക ചെറിയ തർക്കങ്ങൾ പോലും അവഗണിക്കരുത്. ആരോഗ്യത്തിലും ജാഗ്രത പാലിക്കുക പേശികളുമായി ബന്ധപ്പെട്ട വേദനകൾക്കോ രോഗങ്ങൾക്കോ കാരണമായേക്കാം.
ചതയം
ചതയം നക്ഷത്രക്കാർക്ക് ഗുണവും ദോഷവും നിറഞ്ഞ ഒരു വർഷമാണ് വരാനിരിക്കുന്നത്. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായവരും സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുമെങ്കിലും സ്വന്തം കഴിവുകളിൽ വിശ്വാസം അർപ്പിക്കുക. പണം ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. അനാവശ്യ കാര്യങ്ങളിൽ തലയിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. എങ്കിലും സംസാരത്തിൽ മിതത്വം പാലിക്കുക. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം, പ്രാർത്ഥന പോലുള്ളവ പതിവാക്കുക. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവരിക. എടുത്തുചാട്ടം ഒഴിവാക്കുക. എല്ലാ കാര്യങ്ങളും ക്ഷമയോടെ കൈകാര്യം ചെയ്യുക.