AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Astrology 2026: കട്ടിലിൽ ഇരുന്നാണോ ഭക്ഷണം കഴിക്കാറ്? ഇത് അറിയാതെ പോകരുത്

Vastu Tips for Having Food:മുതിർന്നവർ പലപ്പോഴും പറയാറുണ്ട് കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത് എന്ന്. സനാതന പാരമ്പര്യത്തിൽ ഭക്ഷണത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്....

Astrology 2026: കട്ടിലിൽ ഇരുന്നാണോ ഭക്ഷണം കഴിക്കാറ്? ഇത് അറിയാതെ പോകരുത്
Astrology (3)
Ashli C
Ashli C | Published: 24 Jan 2026 | 11:21 AM

ഇന്ന് പല ആളുകളും ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നത് തങ്ങളുടെ സ്വന്തം മുറിയിലെ കിടക്കയിലാണ്. ഇഷ്ടമുള്ള ഒരു പാട്ട് സിനിമയോ വെച്ച് തന്റെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സുഖം അത് വേറെ ലെവൽ ആണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ അങ്ങനെ നാം ചെയ്യുമ്പോൾ മുതിർന്നവർ പലപ്പോഴും പറയാറുണ്ട് കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത് എന്ന്. സനാതന പാരമ്പര്യത്തിൽ ഭക്ഷണത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.

നിരവധി യജ്ഞങ്ങളിലും ഹോമങ്ങളിലും ഹവനങ്ങളിലും ഭക്ഷ്യയാഗത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. ഭഗവദ്ഗീതയിൽ പറഞ്ഞിരിക്കുന്നതുപോലെ, ‘അന്നത് ഭവന്തി ഭൂതാനി പർജ്ജന്യാത് അന്നസംഭവഃ’, അതായത് ഭക്ഷണം ജീവൻ രക്ഷിക്കുന്നതും ജീവന്റെ സംരക്ഷകനുമാണ്. നാം എപ്പോഴും അന്നപൂർണ്ണേശ്വരിയെ പൂർണ്ണയായി ആരാധിക്കുന്നു. ഭക്ഷണത്തോട് നാം കൂടുതൽ ബഹുമാനവും ഭക്തിയും നൽകുന്തോറും നമ്മുടെ ശരീരം മെച്ചപ്പെടു.മെന്നാണ് വിശ്വാസം.

അതിനാൽ തന്നെ ഭക്ഷണം കഴിക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട് അതിൽ പ്രധാനമാണ് ഭക്ഷണം കിടക്കയിൽ ഇരുന്നു കഴിക്കുന്നത്. നിങ്ങൾ ഉറങ്ങുന്ന കിടക്കയിൽ ഇരുന്നുകൊണ്ട് അരി വെള്ളം കാപ്പി അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതല്ല. നിങ്ങളുടെ ഈ ശീലം പോസിറ്റീവ് എനർജിയെ പ്രതികൂലമായി ബാധിക്കും എന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. ഈ ശീലം കുട്ടികളിലും വിദ്യാർഥികളിലും ഓർമ്മക്കുറവിനും മറ്റും കാരണമാകും. ബിസിനസ്സിൽ നഷ്ടം, വീട്ടിൽ സംഘർഷങ്ങൾ, ബഹളം, കോപം, ചൂട് എന്നിവ വർദ്ധിക്കുന്നു. മനസ്സ് വ്യതിചലിക്കുകയും ശുദ്ധി ഇല്ലാതാകുകയും ചെയ്യുന്നു.

ചുരുക്കത്തിൽ കിടക്കയിൽ ഇരുന്ന് ഭക്ഷണം, കാപ്പി, പാനീയങ്ങൾ, പഴങ്ങൾ എന്നിവ കഴിക്കുന്നത് നല്ലതല്ലെന്ന് വാസ്തു വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കിടക്കയിൽ ഭക്ഷണം കഴിക്കുന്നത് ലക്ഷ്മി ദേവിയെ കോപിപ്പിക്കും. ഇതോടൊപ്പം, നമ്മുടെ ഒമ്പത് ഗ്രഹങ്ങളും വിചിത്രമായും വിപരീതമായും പെരുമാറും. ഇതുമൂലം, എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം നമുക്ക് ലഭിക്കില്ല.

(DISCLAIMER:ഇവിടെ നൽകിയിരിക്കുന്ന പരിഹാരങ്ങൾ മതപരമായ വിശ്വാസങ്ങളെയും  അടിസ്ഥാനമാക്കിയുള്ളതാണ് , അവയ്ക്ക് ശാസ്ത്രീയ തെളിവുകളില്ല.  പൊതുജനതാൽപ്പര്യം  കണക്കിലെടുത്താണ്  ഈ ലേഖനം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് .)