Today’s Horoscope: തൊട്ടതെല്ലാം പൊന്നാകും; ഈ നക്ഷത്രക്കാര്‍ക്ക് ഇന്ന് അനുകൂലം
January 23 Friday Horoscope: നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് നേരത്തെ മനസിലാക്കി വെക്കുന്നത് എപ്പോഴും ഗുണം ചെയ്യും. അതിന് നിങ്ങളുടെ ദിവസേനയുള്ള നക്ഷത്രഫലങ്ങള്‍ സഹായിക്കും. ഇന്ന് നിങ്ങളെ എന്തെല്ലാമാണ് കാത്തിരിക്കുന്നതെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
ഇന്ന് ജനുവരി 23 വെള്ളിയാഴ്ച. ഒരാഴ്ച അവസാനിക്കാന്‍ പോകുകയാണ്. ഒട്ടേറെ പ്രതീക്ഷകളുമായാണ് ഓരോ ദിനത്തെയും നമ്മള്‍ വരവേല്‍ക്കുന്നത്, എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് പലപ്പോഴും കാര്യങ്ങള്‍ സംഭവിക്കുന്നില്ലെന്ന് മാത്രം. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് നേരത്തെ മനസിലാക്കി വെക്കുന്നത് എപ്പോഴും ഗുണം ചെയ്യും. അതിന് നിങ്ങളുടെ ദിവസേനയുള്ള നക്ഷത്രഫലങ്ങള്‍ സഹായിക്കും. ഇന്ന് നിങ്ങളെ എന്തെല്ലാമാണ് കാത്തിരിക്കുന്നതെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യതടസം, സ്വസ്ഥതക്കുറവ്, യാത്രാതടസം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, പാഴ്‌ചെലവ് ഇവ കാണുന്നു.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യവിജയം, സുഹൃദ്‌സമാഗമം, സ്ഥാനക്കയറ്റം, അംഗീകാരം ഇവ കാണുന്നു.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യതടസം, നഷ്ടം, ഉദരവൈഷമ്യം, യാത്രാതടസം, പ്രവര്‍ത്തനമാന്ദ്യം ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, ശരീരക്ഷതം ഇവ കാണുന്നു.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ബിസിനസില്‍ ലാഭം ഇവ കാണുന്നു.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, ദ്രവ്യലാഭം, സുഹൃദ്‌സമാഗമം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. ബിസിനസില്‍ ലാഭം കുറയാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യതടസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, മനഃപ്രയാസം ഇവ കാണുന്നു.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നഷ്ടം, ദ്രവ്യനഷ്ടം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
(DISCLAIMER:ഇവിടെ നൽകിയിരിക്കുന്ന പരിഹാരങ്ങൾ മതപരമായ വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് , അവയ്ക്ക് ശാസ്ത്രീയ തെളിവുകളില്ല. പൊതുജനതാൽപ്പര്യം കണക്കിലെടുത്താണ് ഈ ലേഖനം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് .)