Astrology 2026: ഗ്രഹങ്ങൾ ഗതി മാറുന്നു! ഈ നാല് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം
Astrology 2026:

പ്രതീകാത്മക ചിത്രം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ചലനങ്ങൾ മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുക. ഓരോ ഗ്രഹവും 12 രാശികളിലൂടെ സഞ്ചരിക്കുമ്പോൾ നിരവധി യോഗങ്ങളാണ് രൂപം കൊള്ളുക. ഇവ ചിലർക്ക് നല്ല ഫലങ്ങൾ ആവും നൽകുക എന്നാൽ മറ്റുചിലരെ സംബന്ധിച്ച് ജീവിതത്തിൽ വലിയ വെല്ലുവിളികൾക്കും ദുരിതങ്ങൾക്കും ഈ ഗ്രഹത്തിന്റെ ചലനങ്ങൾ കാരണമാകുന്നു. ജ്യോതിഷ പ്രകാരം മാർച്ച് മാസം വളരെ പ്രധാനമാണെന്നാണ് വീക്ഷിക്കുന്നത് കാരണം ഈ മാസത്തിൽ പല പ്രധാനപ്പെട്ട ഗ്രഹങ്ങളും അവയുടെ രാശി ചിഹ്നങ്ങൾ മാറ്റുവാൻ ഒരുങ്ങുന്നു. കൂടാതെ ചില ഗ്രഹങ്ങളും പിന്നോക്കം ചലനത്തിലേക്ക് പ്രവേശിക്കും അവയിൽ ശനിയുടെയും ശുക്രൻ്റെയും സംയോജനം എന്നത് വളരെ പ്രധാനം ഉള്ള ഒരു കാര്യമാണ്.
മാർച്ച് 2 ന് ശുക്രൻ മീനം രാശിയിൽ പ്രവേശിക്കുകയും മറ്റ് ഗ്രഹങ്ങളുമായി ചേരുകയും ചെയ്യുന്നു. ഈ സംയോജനം ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് സാമ്പത്തിക പുരോഗതിയും പുതിയ അവസരങ്ങളും. എന്നാൽ ചില രാശിക്കാർ ശ്രദ്ധാപൂർവ്വം നീങ്ങേണ്ട സമയമാണിത്.
ഇടവം: ഈ രാശിക്കാർക്ക് ജീവിതത്തിൽ ചില സന്ദർശനങ്ങളും വെല്ലുവിളികളും നേരിടേണ്ടതായി വന്നേക്കാം. നിലവിലുള്ള പ്രശ്നങ്ങൾ കൂടാതെ പുതിയ തടസ്സങ്ങളും ജീവിതത്തിലേക്ക് ഈയൊരു കാലയളവിൽ ഉണ്ടാകാൻ സാധ്യത. അതിനാൽ വാഹനം ഓടിക്കുമ്പോഴും പ്രധാനപ്പെട്ട എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും നല്ല ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ വാശിയും ദേഷ്യവും ഉപേക്ഷിച്ച് ശാന്തമായ മനസ്സോടെ തീരുമാനങ്ങൾ എടുക്കുവാൻ ശ്രമിക്കുക.
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഈ സമയത്ത് മാനസികമായി പല വെല്ലുവിളികളും സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം. തീരത്തിൽ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാതെ വരാം ആശങ്കകൾ വർദ്ധിച്ചേക്കാം. നിങ്ങൾ എന്ത് തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പായി ശ്രദ്ധാപൂർവ്വം ചിന്തിച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.
ചിങ്ങം: ഈ കാലയളവിൽ പുതിയ ആളുകളെ പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും സാധ്യതയുണ്ട് എന്തൊരു കാര്യം ചെയ്യുന്നതിന് മുന്നേയും രണ്ടുതവണ ചിന്തിക്കുക. ആരോഗ്യ സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്തേണ്ടത് പ്രധാനമാണ്. അനാവശ്യമായ ചെലവുകളും തർക്കങ്ങളും ഒഴിവാക്കുക.
മീനം: മീനം രാശിക്കാർക്ക് ശനി ശുക്ര സംയോജനം വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ പുതിയ അവസരങ്ങൾ ജീവിതത്തിൽ നിങ്ങളെ തേടിയെത്തും വരുമാനത്തിൽ വർദ്ധനവ് സാമ്പത്തിക സ്ഥിരത എന്നിവ കാണാം. ചെലവുകൾ ക്രമേണ നിയന്ത്രണത്തിൽ ആയിരിക്കും നിങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന പഴയ കുറെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും വീട്ടിലും ഒരു പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കും എങ്കിലും ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക.